പകൽ കിട്ടുന്ന വൈദ്യുതി രാത്രിയിലെ ക്ഷാമം തീർക്കില്ല, ഹിമാചലിൻ്റെ സഹായം പരിഹാരമാകില്ല; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്നും മന്ത്രി സണ്ണി ജോസഫ്
Current: മലയാളം

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുകയാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്.
ഹിമാചൽ പ്രദേശ് സർക്കാർ തരാമെന്ന് പറയുന്ന 250 മെഗാവാട്ട് വൈദ്യുതി പകൽ സമയത്താണെന്നും അതുകൊണ്ട് കേരളത്തിന് അധികം പ്രയോജനം വരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
പകൽ സമയം വൈദ്യുതി ലഭിക്കുന്നത് പരിഹാരം ആവില്ലെന്നും രാത്രിയിലെ ഉയർന്ന ഉപഭോഗത്തിനുള്ള പരിഹാരമാണ് വേണ്ടതെന്നും സണ്ണി ജോസഫ് വിവരിച്ചു.
ഈ സാഹചര്യത്തിൽ വൈദ്യുതി നിയന്ത്രണമടക്കം തുടരും. ഇക്കാര്യത്തിൽ പരിഹാരം കാണാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം റിപ്പോട്ടർ ടി വിയിലെ പൊലീസ് റെയ്ഡുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണത്തിന് ഇല്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
ഇക്കാര്യത്തിൽ മുഖ്യമന്ത്രി പറഞ്ഞത് തന്നെയാണ് പറയാൻ ഉള്ളത്. അത് നിങ്ങൾ എല്ലാരും കേട്ടതാണെന്നും മന്ത്രി വിവരിച്ചു.




