"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

കുട്ടിക്കാനത്തെ റിസോർട്ടിൽ യുവതിയെ ബലാത്സംഗം ചെയ്തെന്ന് പരാതി; സർക്കാർ ഉദ്യോഗസ്ഥനടക്കം രണ്ടുപേർ അറസ്റ്റിൽ | Kuttikkanam Rape Case

September 16, 2026
Share this post to
🌐 Select your Language:

Current: മലയാളം

Minor Girl Gang Raped

ഇടുക്കി: കുട്ടിക്കാനത്തെ സ്വകാര്യ റിസോർട്ടിൽ യുവതിയെ രണ്ടുപേർ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ സർക്കാർ ഉദ്യോഗസ്ഥനടക്കം രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു (Kuttikkanam Rape Case). എരുമേലി സ്വദേശി ജിയോ സെബാസ്റ്റ്യൻ, തിരുവനന്തപുരം സ്വദേശി സുദേഷ് കുമാർ എന്നിവരാണ് അറസ്റ്റിലായത്.

സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രതികൾ മൊബൈൽ ഫോണിൽ പകർത്തിയെന്നും പിന്നീട് ഇത് മറ്റൊരു സുഹൃത്തിന് അയച്ചതായും പരാതിയിൽ പറയുന്നു. കേസുമായി ബന്ധപ്പെട്ട് പ്രതികളുടെ മൊബൈൽ ഫോണുകളും മറ്റ് തെളിവുകളും പൊലീസ് പരിശോധിച്ചുവരികയാണ്.

ജിയോ സെബാസ്റ്റ്യന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ അശ്ലീല ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഇയാൾക്കെതിരെ കൂടുതൽ വിവരങ്ങൾ പരിശോധിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.

അറസ്റ്റിലായ ഇരുവരെയും കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും ദൃശ്യങ്ങൾ മറ്റാർക്കെങ്കിലും കൈമാറിയിട്ടുണ്ടോയെന്നും ഉൾപ്പെടെയുള്ള കാര്യങ്ങളും പൊലീസ് അന്വേഷിച്ചുവരികയാണ്.

Story Summary:
Two men, including a government employee, have been arrested in Idukki following a complaint alleging that a woman was sexually assaulted at a private resort in Kuttikkanam. Police said the accused allegedly recorded the incident on a mobile phone and shared the footage with another person.

 

Get more updates from Pudukad News on Google