"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ന്യൂയോർക്കിൽ ഫെഡറൽ ഇമിഗ്രേഷൻ പരിശോധന; 2,000 ലേറെ കുടിയേറ്റക്കാർ അറസ്റ്റിൽ

September 17, 2026
Share this post to
🌐 Select your Language:

Current: മലയാളം

ന്യൂയോർക്ക്∙ ഫെഡറൽ ഇമിഗ്രേഷൻ വിഭാഗം നടത്തിയ വൻതോതിലുള്ള പരിശോധനയിൽ ന്യൂയോർക്കിൽ 2,197 പേർ അറസ്റ്റിലായി. ന്യൂയോർക്ക് സിറ്റി, ലോങ് ഐലൻഡ്, ഹഡ്സൺ വാലി, മറ്റ് വടക്കൻ കൗണ്ടികൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. എന്നാൽ പ്രാദേശിക നിയമപാലകരും ഐസിഇ ഉദ്യോഗസ്ഥരും തമ്മിലുള്ള സഹകരണത്തിന് ന്യൂയോർക്ക് സർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ വിഷയം ഫെഡറൽ കോടതിയിലേക്ക് നീങ്ങി. ഫെഡറൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുമായി സ്വമേധയാ സഹകരിക്കുന്നതിൽ നിന്ന് തടയാൻ സംസ്ഥാനത്തിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി 15 കൗണ്ടി ഷെരിഫുമാർ കോടതിയിൽ ഹർജി നൽകി.

Get more updates from Pudukad News on Google