"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

തൃപ്പൂണിത്തുറയിൽ സാമൂഹിക വിരുദ്ധർ ട്രാൻസ്ഫോർമറുകളിൽ നിന്ന് ഫ്യൂസ് ഊരി മാറ്റി; പൊലീസിൽ പരാതി നൽകി

September 17, 2026
Share this post to
🌐 Select your Language:

Current: മലയാളം

എറണാകുളം: തൃപ്പൂണിത്തുറയിൽ സാമൂഹിക വിരുദ്ധർ ട്രാൻസ്ഫോർമറുകളിൽ നിന്ന് ഫ്യൂസുകൾ ഊരി.

വെള്ളക്കിനാവ്, കിടങ്ങ് ഭാഗങ്ങളിലുള്ള രണ്ട് ട്രാൻസ്ഫോർമറുകളിലാണ് ഫ്യൂസുകൾ ഊരിയ നിലയിൽ കണ്ടെത്തിയത്.

ഫ്യൂസ് ഊരി മാറ്റിയതിനെ തുടർന്ന് പ്രദേശത്ത് വൈദ്യുതി വിതരണം തടസപ്പെട്ടു.

സംഭവത്തിൽ കെഎസ്ഇബി പൊലീസിൽ പരാതി നൽകി. നാട്ടുകാരുടെ ഇടപെടലാണ് വഴിത്തിരിവായത്.

 പവർകട്ടിന് ശേഷവും കറന്റ് വരാതിരിക്കുകയും വഴിവിളക്കുകൾ മാത്രം കത്തിക്കിടക്കുകയും ചെയ്തതോടെ നാട്ടുകാർക്ക് സംശയം തോന്നി ട്രാൻസ്ഫോർമർ പരിശോധിക്കുകയിരുന്നു.

ഇതിനുപിന്നാലെയാണ് ഫ്യൂസ് ഊരി മാറ്റിയ നിലയിൽ കണ്ടത്.

 തുടർന്ന് കെഎസ്ഇബിയെ വിവരമറിയിക്കുകയും ചെയ്തു. പരിശോധനയിൽ ചില ഫ്യൂസുകൾ സമീപത്തെ തോട്ടിൽ എറിഞ്ഞതായും മറ്റ് ചിലത് തകർത്ത നിലയിലും കണ്ടെത്തി.

കഴിഞ്ഞ ദിവസം പറവൂരിലും സമാനമായ സംഭവം ഉണ്ടായിരുന്നു. നിലവിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

 സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ വഷളാക്കാൻ ചിലർ മനഃപൂർവം ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Get more updates from Pudukad News on Google