"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഭിന്നശേഷി സമൂഹത്തിന്റെ ജീവിത യാഥാർഥ്യങ്ങൾ പകർത്താൻ ദേശീയ ഫൊട്ടോഗ്രാഫി-വീഡിയോഗ്രാഫി കൂട്ടായ്മ | As I Am photography competition

September 17, 2026
Share this post to
🌐 Select your Language:

Current: മലയാളം

As I Am photography competition

കൊച്ചി: ഭിന്നശേഷി സമൂഹത്തിന്റെ ജീവിത യാഥാർഥ്യങ്ങളും സാധാരണ ജീവിതത്തിലെ സന്തോഷങ്ങളും ദൃശ്യങ്ങളിലൂടെ പകർത്തുകയെന്ന ലക്ഷ്യത്തോടെ അസോസിയേഷൻ ഓഫ് പീപ്പിൾ വിത്ത് ഡിസെബിലിറ്റി (APD) ദേശീയ ഫൊട്ടോഗ്രാഫി-വീഡിയോഗ്രാഫി കൂട്ടായ്മയ്ക്ക് തുടക്കം കുറിച്ചു (As I Am photography competition). ‘As I Am’ എന്ന പേരിലാണ് കൂട്ടായ്മ സംഘടിപ്പിക്കുന്നത്.

ഇന്ത്യയിൽ അമ്പത് ദശലക്ഷത്തിലധികം ഭിന്നശേഷിക്കാരുണ്ടെങ്കിലും മുഖ്യധാരാ മാധ്യമങ്ങളിലും പരസ്യരംഗത്തും ഇവരുടെ ജീവിതം പലപ്പോഴും വേണ്ടത്ര പ്രതിഫലിക്കുന്നില്ല. ദയയുടെയോ അതിമാനുഷികതയുടെയോ കാഴ്ചപ്പാടിലൂടെ മാത്രം ഭിന്നശേഷിക്കാരെ അവതരിപ്പിക്കുന്ന രീതിക്ക് മാറ്റം വരുത്തുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം.

രാജ്യത്തുടനീളമുള്ള ഫൊട്ടോഗ്രാഫർമാർക്കും വീഡിയോഗ്രാഫർമാർക്കും ദൃശ്യആഖ്യാതാക്കൾക്കും ഭിന്നശേഷിക്കാരുടെ ദൈനംദിന ജീവിതം, വ്യക്തിത്വം, സന്തോഷം, കഴിവുകൾ എന്നിവ സ്വാഭാവികമായി രേഖപ്പെടുത്താനുള്ള അവസരമാണ് ‘As I Am’ ഒരുക്കുന്നത്.

ഒക്ടോബർ 31 അർധരാത്രി വരെ എൻട്രികൾ സമർപ്പിക്കാം. അന്താരാഷ്ട്ര ഭിന്നശേഷി ദിനമായ ഡിസംബർ 3-ന് വിജയികളെ പ്രഖ്യാപിക്കും. മികച്ച എൻട്രി, മികച്ച വളർന്നുവരുന്ന കഥാകൃത്ത്, ഭിന്നശേഷിയുള്ള മികച്ച ഫൊട്ടോഗ്രാഫർ എന്നീ മൂന്ന് വിഭാഗങ്ങളിലാണ് പുരസ്കാരങ്ങൾ നൽകുന്നത്.

ക്യാഷ് പ്രൈസുകൾക്ക് പുറമെ ജൂറി അംഗങ്ങളുടെ മെന്റർഷിപ്പ് സെഷനുകൾ, റോയൽറ്റിയോടുകൂടിയ ആഗോള സ്റ്റോക്ക് ഇമേജ് ലൈബ്രറിയിലേക്കുള്ള പ്രവേശനം, പൊതുപ്രദർശനം, ദേശീയ മാധ്യമങ്ങളിൽ ശ്രദ്ധ നേടാനുള്ള അവസരം, എ.പി.ഡിയുടെ ഔദ്യോഗിക സർട്ടിഫിക്കറ്റ് എന്നിവയും വിജയികൾക്ക് ലഭിക്കും.

പ്രശസ്ത ചലച്ചിത്ര പ്രവർത്തകൻ ആർ. ബാൽക്കി, സിനിമാട്ടോഗ്രാഫർ സന്തോഷ് ശിവൻ, ജോസി പോൾ, സ്നേഹ ഐപ്പ്, മാനസി ജോഷി, ഇഷാൻ നായർ, മോഹിത് അഹൂജ, ലൂയിസ് മിറാൻഡ എന്നിവർ ഉൾപ്പെടുന്ന ഉന്നതതല ജൂറിയാണ് വിജയികളെ തിരഞ്ഞെടുക്കുക.

തനിഷ്‌ക് മുഖ്യ സ്പോൺസറായും അസിം പ്രേംജി ഫൗണ്ടേഷൻ മുഖ്യ പിന്തുണക്കാരായും കാമ്പെയ്നുമായി സഹകരിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കും എൻട്രികൾ സമർപ്പിക്കാനും www.asiamapd.com സന്ദർശിക്കുകയോ asiam@apd-india.org എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടുകയോ ചെയ്യാം.

Story Summary:
Association of People with Disability (APD) has launched the national photography and videography initiative ‘As I Am’ to document the everyday realities and joyful lives of persons with disabilities. Entries are open until October 31, with winners to be announced on December 3 across three categories.

Get more updates from Pudukad News on Google