"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

സംസ്ഥാനത്ത് ഇന്നും രാത്രികാല വൈദ്യുതി നിയന്ത്രണം; 6.15 മുതൽ 12.45 വരെയുള്ള സമയങ്ങളിൽ വൈദ്യുതി മുടങ്ങും | Kerala power cut 

September 17, 2026
Share this post to
🌐 Select your Language:

Current: മലയാളം

KSEB

തിരുവനന്തപുരം: അധിക വൈദ്യുതി ലഭ്യത ഉറപ്പാക്കാനാകാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നും രാത്രികാല വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി അറിയിച്ചു (Kerala power cut).വൈകിട്ട് 6.15 മുതൽ രാത്രി 12.45 വരെയുള്ള സമയത്താണ് വിവിധ മേഖലകളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുക.

ബുധനാഴ്ച (സെപ്റ്റംബർ 16) സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം ഉയർന്ന നിലയിൽ തുടർന്നു. പീക്ക് സമയങ്ങളിൽ പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയും കുറഞ്ഞിരുന്നു. ഇതോടെ വൈദ്യുതി ലഭ്യതയിൽ ഏകദേശം 900 മെഗാവാട്ടിന്റെ കുറവുണ്ടായതായി കെഎസ്ഇബി അറിയിച്ചു.

ഉയർന്ന ഉപഭോഗവും വൈദ്യുതി ലഭ്യതയിലെ കുറവും കണക്കിലെടുത്താണ് നിയന്ത്രണം അനിവാര്യമായതെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.

അതിനിടെ, മുന്നറിയിപ്പില്ലാതെ ചൂടേറിയ സമയങ്ങളിൽ രണ്ടും മൂന്നും തവണ വൈദ്യുതി മുടങ്ങുന്നത് ജനജീവിതത്തെ ബാധിക്കുന്നതായി പരാതികൾ ഉയരുന്നുണ്ട്. നിയന്ത്രണം എത്രകാലം തുടരുമെന്നതിൽ വ്യക്തതയില്ലെന്നും ആഴ്ചകളായി തുടരുന്ന വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ കാര്യക്ഷമമായി ഇടപെടുന്നില്ലെന്നുമുള്ള വിമർശനങ്ങളും ശക്തമാണ്.

Story Summary:
Kerala will continue nighttime power restrictions due to inadequate additional electricity availability. KSEB said electricity shortages reached around 900 MW during peak hours on September 16, with restrictions scheduled between 6:15 PM and 12:45 AM.

Get more updates from Pudukad News on Google