"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

തിരൂരിൽ സിപിഎം പ്രവർത്തകനു കുത്തേറ്റു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമണത്തിന് പിന്നിൽ. ആക്രമണത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ തടഞ്ഞുനിർത്തി പൊലീസിൽ ഏൽപ്പിച്ചു

September 18, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരൂർ: തിരൂരിൽ ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ ജോയിൻ സെക്രട്ടറി രഞ്ജിത്തിന് കുത്തേറ്റു. വ്യാഴാഴ്ച്ച രാത്രി എട്ടരയോടെ പച്ചാട്ടിരിയിൽ വച്ചാണ് സംഭവം. കോൺഗ്രസ് പ്രവർത്തകനായ പച്ചാട്ടിരി സ്വദേശി പടാട്ടിൽ അശോകനാണ് കത്രിക ഉപയോഗിച്ച് കുത്തി പരിക്കേല്പിച്ചത്.

പച്ചാട്ടിരിയിലെ കടയിൽ നിൽക്കുമ്പോൾ യാതൊരു പ്രകോപനവും ഇല്ലാതെ അശോകൻ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. പിറകിലൂടെ വന്ന് കുത്തിയതിനാൽ ഇടതു കൈയിൽ പിൻ ഭാഗത്താണ് പരിക്കേറ്റത്. ആക്രമണം തടുത്തതിനെ തുടർന്ന് രഞ്ജിത്തിന് കൈവിരലുകൾക്കും, തലയ്ക്കും പരിക്കേറ്റു.

ആക്രമണത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ തടഞ്ഞുനിർത്തി. തുടർന്ന് തിരൂർ പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ രഞ്ജിത്തിനെ തിരൂർ ശിഹാബ് തങ്ങൾ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Get more updates from Pudukad News on Google