"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

വിവാഹനിശ്ചയം കഴിഞ്ഞ് ആറുമാസം; ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായും അകൃതി അഗർവാളും വേർപിരിഞ്ഞു. ഭാവിയിലെ വ്യത്യസ്ത ലക്ഷ്യങ്ങളും സാഹചര്യങ്ങളും കാരണമെന്ന് അകൃതി. ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും സ്വകാര്യത മാനിക്കണമെന്നും അഭ്യർഥന

September 18, 2026
Share this post to
🌐 Select your Language:

Current: മലയാളം

ന്യൂഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായും അകൃതി അഗർവാളും വേർപിരിഞ്ഞു. വിവാഹനിശ്ചയം കഴിഞ്ഞ് ആറുമാസത്തോളം പിന്നിടുമ്പോഴാണ് ഇരുവരും വേർപിരിയാനുള്ള തീരുമാനം അറിയിച്ചത്.

തീരുമാനം പരസ്പരം ആലോചിച്ചെടുത്തതാണെന്നും ഭാവിയെക്കുറിച്ചുള്ള ലക്ഷ്യങ്ങളും സാഹചര്യങ്ങളും വ്യത്യസ്തമായതിനാലാണ് വേർപിരിയുന്നതെന്നും സോഷ്യൽ മീഡിയയിലൂടെ അകൃതി അറിയിച്ചു. വേർപിരിയലിന്റെ കാരണങ്ങളെക്കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും സ്വകാര്യത മാനിക്കണമെന്നും അവർ ആവശ്യപ്പെട്ടു.


ഭാരമേറിയ ഹൃദയത്തോടെയാണ് ഞാന്‍ ഇത് പങ്കുവെക്കുന്നത്. ഭാവിയിലേക്കുള്ള ഞങ്ങളുടെ വ്യത്യസ്ത ലക്ഷ്യങ്ങളും സാഹചര്യങ്ങളും കാരണം ഞാനും എന്റെ ഫിയാന്‍സെയും പരസ്പര സമ്മതത്തോടെ വേര്‍പിരിയാന്‍ തീരുമാനിച്ചു. 


പരസ്പര ബഹുമാനത്തോടെയാണ് ഞങ്ങള്‍ ഈ തീരുമാനമെടുത്തത്. രണ്ടുപേര്‍ക്കും സന്തോഷവും സമാധാനവും വരുംകാലങ്ങളില്‍ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു’ – അകൃതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Get more updates from Pudukad News on Google