"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

തുണിയലക്കുന്നതിനിടയിൽ യുവതിയുടെ ചിത്രങ്ങൾ ഒളിഞ്ഞ് നിന്ന് പകർത്തി. ചോദ്യം ചെയ്ത ഭർത്താവിനെയും ബന്ധുക്കളെയും വീട്ടിൽ കയറി മർദ്ദിച്ചു; തിരുവല്ലയിൽ മൂന്ന് പേർ അറസ്റ്റിൽ

September 18, 2026
Share this post to
🌐 Select your Language:

Current: മലയാളം

പത്തനംതിട്ട: യുവതിയുടെ ചിത്രങ്ങൾ ഒളിച്ചു നിന്ന് മൊബൈൽ ഫോണിൽ പകർത്തിയത് ചോദ്യം ചെയ്ത ഭർത്താവിനെയും ബന്ധുക്കളെയും മർദ്ദിച്ച കേസിൽ മൂന്നു പേർ പിടിയിൽ.തിരുവല്ല കാവുംഭാഗം സ്വദേശികളായ മനോജ് കെ. തങ്കപ്പൻ (52), അഖിൽ സുധൻ (35), സുജിത്ത് സുരേന്ദ്രൻ (35) എന്നിവരെയാണ് തിരുവല്ല പൊലീസ് പിടികൂടിയത്.

ഈ മാസം 13ന് ഉച്ചയോടെയാണ് സംഭവം. തുണി കഴുകുന്നതിനിടെ യുവതിയുടെ ചിത്രങ്ങൾ മനോജ് മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. ഇത് ഭർത്താവ് ചോദ്യം ചെയ്തതിനെ തുടർന്ന് പ്രകോപിതനായ ഇയാൾ സുഹൃത്തുക്കളോടൊപ്പം യുവതിയുടെ വീട്ടിലെത്തി അതിക്രമിച്ച് കയറി യുവതിയെയും ഭർത്താവിനെയും ഭർത്താവിന്റെ അനുജനെയും അമ്മയെയും മർദ്ദിച്ചെന്നാണ് പരാതി.

പരിക്കേറ്റവർ തിരുവല്ല ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടി. പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Get more updates from Pudukad News on Google