"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

അയർലൻഡിലെ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ രണ്ടാം നാഷണൽ കൺവെൻഷൻ സെപ്റ്റംബർ 26-ന് നോക്കിൽ

September 18, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഡബ്ലിൻ: അയർലൻഡിലെ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ രണ്ടാം നാഷണൽ കൺവെൻഷനും നോക്ക് തീർത്ഥാടനവും 2026 സെപ്റ്റംബർ 26 ശനിയാഴ്ച . ‘നമ്മുടെ വിശ്വാസവും പാരമ്പര്യവും പ്രഖ്യാപിക്കാം’ (Let’s Proclaim Our Faith & Tradition) എന്ന ആപ്തവാക്യവുമായി ഇന്റർനാഷണൽ മരിയൻ തീർത്ഥാടന കേന്ദ്രമായ നോക്കിലാണ് സംഗമം സംഘടിപ്പിച്ചിരിക്കുന്നത്.

രാവിലെ 9 മണി മുതൽ വൈകിട്ട് 3 മണി വരെയാണ് ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. കൂരിയാ ബിഷപ്പ് അഭിവന്ദ്യ ആന്റണി മാർ സിൽവാനോസ് എപ്പിസ്കോപ്പ ചടങ്ങിന് മുഖ്യകാർമികത്വം വഹിക്കും. വിശുദ്ധ കുർബാന, ജപമാല പ്രദക്ഷിണം തുടങ്ങിയ പ്രധാന ചടങ്ങുകൾ കൺവെൻഷന്റെ ഭാഗമായി നടക്കും.

ഡബ്ലിൻ, കോർക്ക്, ഗാൽവേ, ലിമെറിക്, ബെൽഫാസ്റ്റ് തുടങ്ങിയ വിവിധ കമ്മ്യൂണിറ്റികളിൽ നിന്നുള്ള വൈദികരും വിശ്വാസികളും ഈ മഹാസംഗമത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ഫാ. ഷിനു വർഗ്ഗീസ് അങ്ങാടിയിൽ (റീജിയണൽ കോർഡിനേറ്റർ)

സുജൻ ജോർജ് മലയിൽ (റീജിയണൽ മീഡിയ & കമ്മ്യൂണിക്കേഷൻ കോർഡിനേറ്റർ)

ഫോൺ: 0876945342

Get more updates from Pudukad News on Google