"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

കോട്ടയം മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ എത്തിയ ശേഷം കാണാതായ 21 വയസുകാരിയെ പോലീസ് എറണാകുളത്തു നിന്ന് കണ്ടെത്തി. എംബിബിഎസ് അഡ്മിഷന്‍ ലഭിച്ചതായും നടപടികള്‍ പൂര്‍ത്തിയാക്കിയതിനാല്‍ മെഡിക്കല്‍ കോളജിലെ ഹോസ്റ്റലില്‍ ജോയിന്‍ ചെയ്യണമെന്നും വീട്ടുകാരെ വിശ്വസിപ്പിച്ചാണ് ബന്ധുക്കള്‍ക്കൊപ്പം യുവതി ഇവിടെയെത്തിയത്. ഹോസ്റ്റലിന് ഉള്ളിലേക്ക് കയറി പോയ യുവതിയെ പിന്നീട് കാണാതാവുകയായിരുന്നു

September 18, 2026
Share this post to
🌐 Select your Language:

Current: മലയാളം

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ എത്തിയ ശേഷം കാണാതായ 21 വയസുകാരിയെ ഗാന്ധിനഗർ പോലീസ് എറണാകുളത്തു നിന്ന് കണ്ടെത്തി.

അന്വേഷണത്തിനിടെ യുവതി എറണാകുളത്തെ ഒരു എടിഎം കൗണ്ടറില്‍ കയറിയതായി പോലീസ് കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് ആ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ നടത്തിയ തെരച്ചിലിലാണ് യുവതിയെ സുരക്ഷിതയായി കണ്ടെത്തിയത്.

എറണാകുളം മേത്തല സ്വദേശിയാണ് യുവതി. കോട്ടയം മെഡിക്കല്‍ കോളജില്‍ എംബിബിഎസ് അഡ്മിഷന്‍ ലഭിച്ചതായും നടപടികള്‍ പൂര്‍ത്തിയാക്കിയതിനാല്‍ ഹോസ്റ്റലില്‍ ജോയിന്‍ ചെയ്യണമെന്നും വീട്ടുകാരെ വിശ്വസിപ്പിച്ചാണ് ബുധനാഴ്ച ബന്ധുക്കള്‍ക്കൊപ്പം യുവതി ഗാന്ധി നഗറിൽ എത്തിയത്.

മെഡിക്കല്‍ കോളജിലെത്തിയ ശേഷം മാതാപിതാക്കളെ പുറത്തുനിര്‍ത്തി യുവതി ഹോസ്റ്റലിനുള്ളിലേക്ക് കയറുകയായിരുന്നു.

 ഏറെനേരം കഴിഞ്ഞിട്ടും പെണ്‍കുട്ടി തിരിച്ചെത്താതായതോടെ ബന്ധുക്കള്‍ അന്വേഷണം ആരംഭിച്ചു.

തുടര്‍ന്ന് മാതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഗാന്ധിനഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം ആരംഭിക്കുകയായിരുന്നു.

അതേസമയം യുവതിക്ക് മെഡിക്കല്‍ കോളജില്‍ എംബിബിഎസ് അഡ്മിഷന്‍ ലഭിച്ചിരുന്നില്ലെന്നും വീട്ടുകാർക്കു മുന്നിൽ കള്ളം പൊളിയുമെന്ന ഭയത്താലാണ് ഹോസ്റ്റലില്‍ നിന്ന് പോയതെന്നും പോലീസ് വ്യക്തമാക്കി.

Get more updates from Pudukad News on Google