"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

രജൗരിയിൽ ലഷ്‌കർ-ഇ-തൊയ്ബ ഭീകരർക്ക് ഒളിവുസങ്കേതവും സഹായവും നൽകിയ പ്രധാന ഭീകര ശൃംഖലയെ സുരക്ഷാ സേന തകർത്തു: 3 പ്രദേശവാസികൾ അറസ്റ്റിൽ; റിയാസി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരർക്ക് ഉൾപ്പെടെ പീർ പഞ്ജാൽ മേഖല വഴി സഞ്ചരിക്കാൻ സഹായം നൽകിയതായി അന്വേഷണത്തിൽ വെളിപ്പെടുത്തൽ; അറസ്റ്റിലായവരിൽ നിന്നും ഗ്രനേഡുകളും ആയുധങ്ങളും പിടിച്ചെടുത്തു

September 18, 2026
Share this post to
🌐 Select your Language:

Current: മലയാളം

രജൗരി: ജമ്മു കശ്മീരിലെ രാജൗരിയില്‍ ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരര്‍ക്ക് ഒളിവുസങ്കേതവും മറ്റ് സഹായങ്ങളും നല്‍കിയിരുന്ന പ്രധാന ഭീകര സഹായ ശൃംഖലയെ സുരക്ഷാ സേന തകര്‍ത്തു. 

രാജൗരിയിലെ കോട്ട് ചര്‍വാള്‍ സ്വദേശികളായ മുഹമ്മദ് അസം, സാക്കിര്‍ ഹുസൈന്‍, മുഹമ്മദ് മുഷ്താഖ് എന്നിവരാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു. 


നിരോധിക്കപ്പെട്ട ലഷ്‌കര്‍ ഭീകര സംഘടനയിലെ അംഗങ്ങള്‍ക്ക് താമസസൗകര്യവും രാജൗരി-റിയാസി, പീര്‍ പഞ്ജാല്‍ മേഖലകള്‍ വഴി ശോപിയാന്‍ വരെ സുരക്ഷിതമായി സഞ്ചരിക്കാനുള്ള ലോജിസ്റ്റിക് പിന്തുണയും ഇവര്‍ നല്‍കിയിരുന്നതായി ധരംസാല്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ അന്വേഷണത്തില്‍ വ്യക്തമായി.


2023-ല്‍ റിയാസിയിലെ ചാസാനയില്‍ വെച്ച് സുരക്ഷാ സേന വധിച്ച ഭീകരര്‍ക്കും ഇവര്‍ സഹായം നല്‍കിയിരുന്നു. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച ഒരു പിസ്റ്റള്‍, മാഗസിന്‍, തിരകള്‍, രണ്ട് ചൈനീസ് ഗ്രനേഡുകള്‍ എന്നിവ പോലീസ് വീണ്ടെടുത്തു. 

അതിനിടെ, ഉധംപൂര്‍ ജില്ലയിലെ വനമേഖലയില്‍ ബുധനാഴ്ച രാത്രി ആരംഭിച്ച സംയുക്ത തിരച്ചിലിനൊടുവില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. സൈന്യവും പോലീസും സി.ആര്‍.പി.എഫും ചേര്‍ന്ന് നടത്തുന്ന പരിശോധനകളും അന്വേഷണവും പ്രദേശത്ത് പുരോഗമിക്കുകയാണ്.

 

Get more updates from Pudukad News on Google