"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ജന്തർ മന്തറിലെ മർദ്ദനക്കേസ്: ഹിന്ദുത്വ ഇൻഫ്ലുവൻസർ സ്വതന്ത്ര ഭരദ്വാജ് കടുത്ത ഉപാധികളോടെ തീഹാർ ജയിലിൽ നിന്ന് മോചിതനായി; മൂന്ന് ആഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചത് ഡൽഹി കോടതി; കേസിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ സംസാരിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും കർശന നിർദ്ദേശം; ‘ജാമ്യം പ്രദർശിപ്പിക്കാനുള്ള ട്രോഫിയല്ലെന്ന്’ കോടതിയുടെ കടുത്ത താക്കീത്

September 18, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഡല്‍ഹി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തിനിടെ വിദ്യാര്‍ത്ഥി പ്രക്ഷോഭകന്റെ പിതാവിനെ മര്‍ദ്ദിച്ച കേസില്‍ പ്രതിയായ ഹിന്ദുത്വ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ സ്വതന്ത്ര ഭരദ്വാജ് തീഹാര്‍ ജയിലില്‍ നിന്ന് മോചിതനായി. 


ഡല്‍ഹി കോടതി മൂന്ന് ആഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി വൈകിയാണ് ഇയാള്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. മോചനത്തിന് ശേഷം ജയിലിന് പുറത്ത് കാത്തുനിന്ന കാറില്‍ അനുയായികള്‍ക്കൊപ്പം ഭരദ്വാജ് വേഗത്തില്‍ മടങ്ങിപ്പോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 


സെപ്റ്റംബര്‍ 15-നാണ് കോടതി ഇയാള്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്. ഇടക്കാല ജാമ്യകാലയളവിലെ പെരുമാറ്റം നിരീക്ഷിച്ച ശേഷമായിരിക്കും സ്ഥിരം ജാമ്യാപേക്ഷ പരിഗണിക്കുകയെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

കേസിനെക്കുറിച്ചോ പരാതിക്കാരന്റെ കുടുംബത്തെക്കുറിച്ചോ സോഷ്യല്‍ മീഡിയയിലോ മറ്റ് മാധ്യമങ്ങളിലോ പ്രതികരിക്കരുതെന്നും, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും ഉള്‍പ്പെടെ കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. 


ജാമ്യം എന്നത് കോടതിയുടെ വിശ്വാസത്തിന്റെ പ്രതീകമാണെന്നും അത് പ്രദര്‍ശിപ്പിക്കാനുള്ള ട്രോഫിയല്ലെന്നും നിരീക്ഷിച്ച കോടതി, ജാമ്യത്തിലിറങ്ങിയ ശേഷമുള്ള ആഘോഷ പ്രകടനങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. 


ജൂണ്‍ 23-ന് നടന്ന പ്രതിഷേധത്തിനിടെ വിദ്യാര്‍ത്ഥി നേതാവിന്റെ പിതാവിന്റെ തലയോട്ടി താന്‍ തകര്‍ത്തുവെന്നും രാഷ്ട്രീയ സ്വാധീനം കാരണം അറസ്റ്റില്‍ നിന്ന് രക്ഷപ്പെട്ടുവെന്നും അഭിമുഖത്തില്‍ അവകാശപ്പെട്ടതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

തുടര്‍ന്ന് സെപ്റ്റംബര്‍ 4-ന് ബുലന്ദ്ശഹറില്‍ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. കേസ് ഒക്ടോബര്‍ 6-ന് കോടതി വീണ്ടും പരിഗണിക്കും.

 

Get more updates from Pudukad News on Google