"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

അന്താരാഷ്ട്ര മനുഷ്യക്കടത്ത് കേസിൽ നിർണ്ണായക വിധി: എട്ട് ബംഗ്ലാദേശികൾ ഉൾപ്പെടെ ഒൻപത് പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ഹൈദരാബാദ് എൻ.ഐ.എ കോടതി; ജോലിയും ഉയർന്ന ശമ്പളവും വാഗ്ദാനം ചെയ്ത് ബംഗ്ലാദേശി യുവതികളെ ഇന്ത്യയിലെത്തിച്ച് വേശ്യാവൃത്തിക്ക് ഇരയാക്കിയ കേസിൽ കർശന നടപടി; പ്രതികൾക്ക് പിഴയും ചുമത്തി

September 18, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഹൈദരാബാദ്: 2019-ലെ അന്താരാഷ്ട്ര മനുഷ്യക്കടത്ത് കേസില്‍ എട്ട് ബംഗ്ലാദേശികള്‍ ഉള്‍പ്പെടെ ഒന്‍പത് പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ഹൈദരാബാദിലെ പ്രത്യേക എന്‍.ഐ.എ കോടതി. 


തൊഴില്‍ വാഗ്ദാനം നല്‍കി ബംഗ്ലാദേശി യുവതികളെ ഇന്ത്യയിലേക്ക് അനധികൃതമായി കടത്തിക്കൊണ്ടുവന്ന് വേശ്യാവൃത്തിക്ക് ഇരയാക്കിയ കേസാണിത്. ശിക്ഷയ്ക്ക് പുറമേ പ്രതികള്‍ക്ക് ആകെ 1.37 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. 


പിഴയടച്ചില്ലെങ്കില്‍ മൂന്ന് മാസം കൂടി തടവ് അനുഭവിക്കേണ്ടിവരും. വ്യാഴാഴ്ചയാണ് പ്രത്യേക കോടതി കേസില്‍ നിര്‍ണ്ണായക വിധി പുറപ്പെടുവിച്ചത്.

2019 സെപ്റ്റംബറില്‍ തെലങ്കാന പോലീസ് ഹൈദരാബാദിലെ ജല്‍പള്ളി ഗ്രാമത്തിലും ബാലാപ്പൂരിലും നടത്തിയ തിരച്ചിലില്‍ നാല് ബംഗ്ലാദേശി യുവതികളെ പെണ്‍വാണിഭ കേന്ദ്രങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തിയതോടെയാണ് സംഭവം പുറത്തുവരുന്നത്.

തുടര്‍ന്ന് കേസിന്റെ ഗൗരവം കണക്കിലെടുത്ത് 2019 ഒക്ടോബറില്‍ എന്‍.ഐ.എ കേസ് ഏറ്റെടുക്കുകയായിരുന്നു. 


എന്‍.ഐ.എ നടത്തിയ വിശദമായ അന്വേഷണത്തില്‍ പശ്ചിമ ബംഗാള്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി പ്രതികള്‍ പിടിയിലായി.


തുടര്‍ന്ന് 2020 ഒക്ടോബറിലാണ് എന്‍.ഐ.എ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമം, ഫോറിനേഴ്‌സ് ആക്ട്, ഇമ്മോറല്‍ ട്രാഫിക് (പ്രിവന്‍ഷന്‍) ആക്ട് എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയത്.

 

Get more updates from Pudukad News on Google