“ജനനായകൻ’ വീണ്ടും തിയേറ്ററുകളിലേക്ക്; തിരുപ്പുരിൽ മുഖ്യമന്ത്രിയുടെ ചിത്രം കാണാൻ സംവിധായകൻ എച്ച്. വിനോദും എത്തും, പൂരാവേശത്തിൽ നഗരം
Current: മലയാളം

തമിഴ് സൂപ്പർതാരം വിജയ്യുടെ അവസാന ചിത്രമെന്ന വിശേഷണത്തോടെ റിലീസ് ചെയ്ത ‘ജനനായകൻ’ വീണ്ടും വെള്ളിത്തിരയിലെത്തുന്നു. തിരുപ്പുരിലെ പ്രമുഖ തിയേറ്റർ ശൃംഖലയായ ശ്രീ ശക്തി സിനിമാസിലാണ് ചിത്രത്തിന്റെ പ്രത്യേക പ്രദർശനം ഒരുക്കിയിരിക്കുന്നത്.
സെപ്റ്റംബർ 20 വൈകുന്നേരം ആറിനു നടക്കുന്ന ഈ സ്പെഷ്യൽ ഷോയിൽ സംവിധായകൻ എച്ച്. വിനോദ് നേരിട്ട് പങ്കെടുക്കുമെന്നതാണ് പ്രധാന ആകർഷണം.
എച്ച്. വിനോദ് സംവിധാനം ചെയ്ത ഈ പൊളിറ്റിക്കൽ ആക്ഷൻ ഡ്രാമ ചിത്രം കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിർമിച്ചത്. തിയേറ്ററുകളിൽ വലിയ തരംഗം സൃഷ്ടിച്ച ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 300 കോടിയിലധികം രൂപ കളക്ഷൻ നേടിയിരുന്നു.
തിയേറ്റർ റിലീസിന് ശേഷം പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ സീ5-ലൂടെ ചിത്രം ഡിജിറ്റൽ സ്ട്രീമിംഗും ആരംഭിച്ചിരുന്നു.
വിജയ്ക്ക് പുറമെ പൂജ ഹെഗ്ഡെ, മമിത ബൈജു, ബോബി ഡിയോൾ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, പ്രിയാമണി തുടങ്ങി വൻ താരനിര അണിനിരന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദറാണ് സംഗീതം പകർന്നത്.
സിനിമയിൽ നിന്ന് വിടപറഞ്ഞ് പൂർണസമയ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ വിജയിയെ ബിഗ് സ്ക്രീനിൽ അവസാനമായി ആഘോഷിക്കാനുള്ള അവസരമായാണ് ആരാധകർ ഈ പ്രത്യേക പ്രദർശനത്തെ കാണുന്നത്




