"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

“ജ​ന​നാ​യ​ക​ൻ’ വീ​ണ്ടും തിയേ​റ്റ​റു​ക​ളി​ലേ​ക്ക്; തിരുപ്പുരിൽ മുഖ്യമന്ത്രിയുടെ ചി​ത്രം കാ​ണാ​ൻ സംവിധായകൻ എ​ച്ച്. വി​നോ​ദും എത്തും, പൂരാവേശത്തിൽ നഗരം

September 18, 2026
Share this post to
🌐 Select your Language:

Current: മലയാളം

ത​മി​ഴ് സൂ​പ്പ​ർ​താ​രം വി​ജ​യ്‌​യു​ടെ അ​വ​സാ​ന ചി​ത്ര​മെ​ന്ന വി​ശേ​ഷ​ണ​ത്തോ​ടെ റി​ലീ​സ് ചെ​യ്ത ‘ജ​ന​നാ​യ​ക​ൻ’ വീ​ണ്ടും വെ​ള്ളി​ത്തി​ര​യി​ലെ​ത്തു​ന്നു. തി​രു​പ്പു​രി​ലെ പ്ര​മു​ഖ തി​യേ​റ്റ​ർ ശൃം​ഖ​ല​യാ​യ ശ്രീ ​ശ​ക്തി സി​നി​മാ​സി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ത്യേ​ക പ്ര​ദ​ർ​ശ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

സെ​പ്റ്റം​ബ​ർ 20  വൈ​കു​ന്നേ​രം ആറിനു ന​ട​ക്കു​ന്ന ഈ ​സ്പെ​ഷ്യ​ൽ ഷോ​യി​ൽ സം​വി​ധാ​യ​ക​ൻ എ​ച്ച്. വി​നോ​ദ് നേ​രി​ട്ട് പ​ങ്കെ​ടു​ക്കു​മെ​ന്ന​താ​ണ് പ്ര​ധാ​ന ആ​ക​ർ​ഷ​ണം.


എ​ച്ച്. വി​നോ​ദ് സം​വി​ധാ​നം ചെ​യ്ത ഈ ​പൊ​ളി​റ്റി​ക്ക​ൽ ആ​ക്ഷ​ൻ ഡ്രാ​മ ചി​ത്രം കെ​വി​എ​ൻ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ലാ​ണ് നി​ർമി​ച്ചത്. തി​യേ​റ്റ​റു​ക​ളി​ൽ വ​ലി​യ ത​രം​ഗം സൃ​ഷ്ടി​ച്ച ചി​ത്രം ആ​ഗോ​ള ബോ​ക്സ് ഓ​ഫീ​സി​ൽ നി​ന്ന് 300 കോ​ടി​യി​ല​ധി​കം രൂ​പ ക​ള​ക്ഷ​ൻ നേ​ടി​യി​രു​ന്നു.


 തി​യേ​റ്റ​ർ റി​ലീ​സി​ന് ശേ​ഷം പ്ര​മു​ഖ ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മാ​യ സീ5-ലൂ​ടെ ചി​ത്രം ഡി​ജി​റ്റ​ൽ സ്ട്രീ​മിം​ഗും ആ​രം​ഭി​ച്ചി​രു​ന്നു.

വി​ജ​യ്​ക്ക് പു​റ​മെ പൂ​ജ ഹെ​ഗ്ഡെ, മ​മി​ത ബൈ​ജു, ബോ​ബി ഡി​യോ​ൾ, പ്ര​കാ​ശ് രാ​ജ്, ഗൗ​തം വാ​സു​ദേ​വ് മേ​നോ​ൻ, പ്രി​യാ​മ​ണി തു​ട​ങ്ങി വ​ൻ താ​ര​നി​ര അ​ണി​നി​ര​ന്ന ചി​ത്ര​ത്തി​ന് അ​നി​രു​ദ്ധ് ര​വി​ച​ന്ദ​റാ​ണ് സം​ഗീ​തം പ​ക​ർ​ന്ന​ത്.

സി​നി​മ​യി​ൽ നി​ന്ന് വി​ട​പ​റ​ഞ്ഞ് പൂ​ർണ​സ​മ​യ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ഇ​റ​ങ്ങി​യ വി​ജ​യി​യെ ബി​ഗ് സ്ക്രീ​നി​ൽ അ​വ​സാ​ന​മാ​യി ആ​ഘോ​ഷി​ക്കാ​നു​ള്ള അ​വ​സ​ര​മാ​യാ​ണ് ആ​രാ​ധ​ക​ർ ഈ ​പ്ര​ത്യേ​ക പ്ര​ദ​ർ​ശ​ന​ത്തെ കാ​ണു​ന്ന​ത്

Get more updates from Pudukad News on Google