"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ബോ​ക്സ് ഓ​ഫീ​സി​ൽ ത​രം​ഗ​മാ​യി ‘മണ്ടാടി’; 100 കോടിയിലേക്ക് കുതിച്ച് സൂ​രി ചി​ത്രം, തെലുങ്കിലും മികച്ച കളക്ഷൻ

September 18, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഹാ​സ്യ​ന​ട​ൻ എ​ന്ന നി​ല​യി​ൽ നി​ന്ന് നാ​യ​ക​ന​ട​നി​ലേ​ക്ക് വി​ജ​യ​ക​ര​മാ​യി ചു​വ​ടു​വെ​ച്ച സൂ​രി കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​യെ​ത്തി​യ ഏ​റ്റ​വും പു​തി​യ സ്പോ​ർ​ട്സ് ഡ്രാ​മ ചി​ത്രം ‘മ​ണ്ടാടി’ ബോ​ക്സ് ഓ​ഫീ​സി​ൽ വ​ൻ മു​ന്നേ​റ്റം തു​ട​രു​ന്നു.

തി​യേ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​നം തു​ട​രു​ന്ന ചി​ത്രം റി​ലീ​സ് ചെ​യ്ത് ഒ​രാ​ഴ്ച പി​ന്നി​ടു​മ്പോ​ൾ ആ​ഗോ​ള ത​ല​ത്തി​ൽ 80 കോ​ടി രൂ​പ ക​ള​ക്ഷ​ൻ പി​ന്നി​ട്ടി​രി​ക്കു​ക​യാ​ണ്. 100 കോടി ക്ലബിൽ വരും ദിവസങ്ങളിൽ ഇടംപിടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. 


ബോട്ട് റേസിംഗിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ഥ പ​റ​യു​ന്ന ​ചി​ത്രം ത​മി​ഴ്‌​നാ​ട്ടി​ൽ മാ​ത്രം 50 കോ​ടി​യി​ല​ധി​കം രൂ​പ ക​ള​ക്ട് ചെ​യ്ത് മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വെ​ക്കു​ന്ന​ത്. ത​മി​ഴി​ന് പു​റ​മെ തെ​ലു​ങ്കി​ലും ചി​ത്ര​ത്തി​ന് മി​ക​ച്ച സ്വീ​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്.


ആ​ർ​എ​സ് ഇ​ൻ​ഫോ​ടൈ​ൻ​മെ​ന്‍റിന്‍റെ ബാ​ന​റി​ൽ എ​ൽ​റെ​ഡ് കു​മാ​ർ നി​ർ​മി​ച്ച് മ​തി​മാ​ര​ൻ പു​ക​ഴേ​ന്തി സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ൽ തെ​ലു​ങ്ക് താ​രം സു​ഹാ​സ്, മ​ഹി​മ നന്പ്യാർ, സ​ത്യ​രാ​ജ് എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ജി.​വി. പ്ര​കാ​ശ് കു​മാ​റാ​ണ് ചി​ത്ര​ത്തി​നു സം​ഗീ​തം പ​ക​ർ​ന്നി​രി​ക്കു​ന്ന​ത്.

Get more updates from Pudukad News on Google