"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

യുഡിഎഫ് സർക്കാർ 123 ദിനങ്ങൾ പൂർത്തിയാകുമ്പോൾ ആത്മാർത്ഥമായി പണിയെടുത്ത ഓരോ പ്രവർത്തകനും അഭിമാനിക്കാം. അവർ വിജയങ്ങളുടെ ക്രെഡിറ്റുമായി ഓരോരോ ഗ്രാമത്തിലും വിലസുമ്പോൾ ഇതെല്ലാം കണ്ടുംകേട്ടും പാവം പോരാളിവാസുമാർ പൊത്തിലൊളിച്ചു. പിണറായിക്കാലത്തെ ​ഗുണ്ടകളുടെ പത്തിയും താഴ്ന്നു. പാർശ്വവൽക്കരിക്കപ്പെട്ടവരേയും ചേർത്ത് നിർത്തിയുള്ള മുഖ്യമന്ത്രി വിഡി സതീശന്റെ ഭരണത്തിൽ കേരളം സുരക്ഷിതം. ആന്റപ്പനേയും തച്ചങ്കരിയേയും പൂട്ടി സർക്കാർ മുന്നോട്ട് – ദാസനും വിജയനും

September 18, 2026
Share this post to
🌐 Select your Language:

Current: മലയാളം

123 ദിവസങ്ങൾ ഈ സർക്കാർ പൂർത്തിയാകുമ്പോൾ ഏറെ സന്തോഷിക്കുന്നത് കയ്യും മെയ്യും മറന്നുകൊണ്ട് രാപ്പകലില്ലാതെ യുഡിഎഫിനായി പണിയെടുത്ത കുറെയധികം ആത്മാർത്ഥതയുള്ള ആളുകളാണ്.

കഴിഞ്ഞ പത്തു കൊല്ലവും ആട്ടും തുപ്പും കേട്ടുകൊണ്ട് ജീവിതം തള്ളിനീക്കിയിരുന്ന ആ ജനവിഭാഗം ഭരണം കിട്ടിക്കഴിഞ്ഞപ്പോൾ അവരവരുടെ പണി പൂർത്തിയാക്കി ഉൾവലിഞ്ഞിരിക്കുകയാണ്.


ഒരിക്കലും യുഡിഎഫ് ഇത്തവണ അധികാരത്തിൽ എത്തില്ലെന്ന് അടക്കം പറഞ്ഞിരുന്നവർ ഇന്നിപ്പോൾ വിജയങ്ങളുടെ ക്രെഡിറ്റുമായി ഖദർ വസ്ത്രങ്ങൾ അണിഞ്ഞുകൊണ്ട് ഓരോരോ ഗ്രാമത്തിലും സോഷ്യൽ മീഡിയയിലും വിലസുമ്പോൾ പാവം പോരാളിവാസുമാർ എല്ലാം കണ്ടും കേട്ടും ചിന്തകളിലാണ്.


പിന്നെ ആ പോരാളി വാസുമാർക്കുള്ള ഏക ആശ്വാസം മുഖ്യമന്ത്രി വിഡി സതീശനിലാണ്. ആ മനുഷ്യൻ ഇതൊന്നും കാണാതെ പോകുന്ന ആളല്ല എന്നത് അവർക്ക് നന്നായറിയാം.

vd satheesan

പിന്നെ മറ്റൊരു ആശ്വാസം, മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാതെ കുറെ നാളുകൾ വെറുതെ ഇരുന്നപ്പോൾ സോഷ്യൽ മീഡിയയിൽ കണ്ട കോൺഗ്രസ്സ് – യുഡിഎഫ് പ്രവർത്തകരുടെ ഒറിജിനൽ ആവേശത്തിൽ മറ്റുള്ള മന്ത്രിമാരും എംഎൽഎ – എംപിമാരും ചില നേതാക്കളും ഒറിജിനൽ അണികളുടെ ഒറിജിനൽ വികാരം മനസ്സിലാക്കിയിരിക്കുന്നു. 


മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചതിനു ശേഷം ആദ്യത്തെ മൂന്നു മാസം അണികളുടെ ഒരു ആവേശമായിരുന്നു നമ്മൾ കണ്ടത്. പത്തു കൊല്ലത്തെ ദുർ ഭരണത്തിനെതിരെ കേരളജനത ആശ്വസിച്ച നാളുകൾ അവർ ശരിക്കും ആസ്വദിച്ചു. ഇന്നിപ്പോൾ എല്ലാം ഒതുങ്ങിയ അവസ്ഥയിലാണ്.


അതിന്നിടക്ക് ഇപ്പോഴത്തെ ഈ ഭരണത്തെ കരിവാരി തേക്കുവാൻ കഴിഞ്ഞ ഭരണത്തെ പിടിച്ചുനിർത്തിയ, അന്ന് പണം അടിച്ചുമാറ്റിയ ഒട്ടേറെ ആളുകൾ കിണഞ്ഞു പരിശ്രമിച്ചെങ്കിലും മുഖ്യമന്ത്രി പത്രസമ്മേളനം നടത്തിക്കൊണ്ട് എല്ലാം അരിഞ്ഞു വീഴ്ത്തുകയായിരുന്നു.

അണികളിൽ ആകെയുള്ള ഒരു മനപ്രയാസം എന്താണ് എന്ന് ചോദിച്ചാൽ, ഈ കൈരളിയിലെയും, റിപ്പോർട്ടറിലെയും, ന്യൂസ് 18 ലെയും എസ്എഫ്ഐ റിപ്പോർട്ടർമാരെ ‘അങ്ങ്’ ‘താങ്കൾ’ എന്നൊക്കെ മുഖ്യമന്ത്രിയെ പോലെ വിവരവും വിദ്യാഭ്യാസവും ഉള്ള ഒരാൾ അഭിസംബോധന ചെയ്യുന്നത് കാണുമ്പോഴാണ്. അത്രക്കും വിനീത വിധേയനാകേണ്ട എന്നത് തന്നെയാണ് പൊതുവായ വികാരം. 

k muraleedharan

എന്നുവെച്ചു എടാ പോടാ എന്നോ കടക്കൂ പുറത്തു എന്നൊക്കെ പറയാനും പാടില്ല. അത് കൈകാര്യം ചെയുവാൻ മിടുക്കൻ കെ മുരളീധരൻ തന്നെ.

മുഖ്യമന്ത്രിയെ ശരിക്കും സ്തുതിക്കുന്നത് മരംമുറി ആന്റപ്പനെ ഒട്ടും സമയം വൈകിപ്പിക്കാതെ, ലവലേശം ഭയപ്പാടില്ലാതെ ആരെയും കൂസാതെ പിടിച്ചു അകത്തിട്ടപ്പോഴാണ്.


അണികളുടെ ഒരു വോട്ടിന്റെയും അവരുടെ വിയർപ്പിന്റെയും ഫലം കണ്ടത് അപ്പോഴാണ്. എന്ത് തെമ്മാടിത്തരം ചെയ്തിട്ടും ജൂതന്മാരെപ്പോലെ ഒരു മീഡിയ കമ്പനി വിലക്കുവാങ്ങി സകമലാന കൊള്ളക്കും കൊള്ളരുതായ്മക്കും കൂട്ടുനിൽക്കുവാൻ ആ മീഡിയ കമ്പനിയുടെ പവർ ഉപയോഗപ്പെടുത്തുന്ന ഏതൊരുത്തനും ഒരു മുന്നറിയിപ്പാണ് ആന്റപ്പനിലൂടെ കേരളം കണ്ടത്. 


അതുമായി ബന്ധപ്പെട്ട് കുറച്ചാളുകളെ കൂടി അകത്തിട്ടാലോ ഒന്ന് വിറപ്പിച്ചാലോ മാത്രമാണ് കേരളത്തെ ശുദ്ധീകരിക്കാൻ സാധിക്കുകയുള്ളൂ. അതിൽ മുൻഗണന നൽകേണ്ടത് ഉമ്മൻചാണ്ടിയെ ചതിച്ച കളികൾക്ക് തുടക്കം കുറിച്ച നികേഷ് കുമാറിനെയാണ്. കൂടെ ആ ഗണേശനെയും.

കൂടാതെ എത്രയും പെട്ടെന്ന് തീരുമാനങ്ങൾ എടുക്കേണ്ടത്, പിഎസ്‌സി തട്ടിപ്പുകൾ, മാർക്ക് ദാനങ്ങൾ, ബന്ധു നിയമനങ്ങൾ, അതിനെല്ലാം ഉപരി കോപ്പിയടി – ഗോസ്റ്റ് എഴുത്ത് ഡ്യൂപ്ലിക്കേറ്റ് ഡോക്ടറേറ്റ് എടുത്തു ജനങ്ങളെ പറ്റിക്കുന്ന ചില കുട്ടി നേതാക്കന്മാരെയാണ്.


എല്ലാറ്റിലും പുനരന്വേഷണം അത്യാവശ്യമാണ്. കൂടാതെ വെഞ്ഞാറമ്മൂട് കൊലപാതകം പോലെ, ടിപി കൊലക്കേസ് പോലെ, മാവോയിസ്റ്റ് വേട്ടകൾ പോലെ, ഷുക്കൂർ-ഫസൽ-ഷുവൈബ്‌ കൊലക്കേസുകൾ, അതുമായി ബന്ധപ്പെട്ടുള്ള മറ്റുള്ള കൊലകൾ, കിളിരൂർ കവിയൂർ കേസുകൾ, സ്വർണ്ണക്കടത്ത് കേസുകൾ എല്ലാം പ്രത്യേകം എസ്ഐടി രൂപീകരിച്ചുകൊണ്ട് കേരളത്തിലെ ജനങ്ങളിൽ ഒരു വിശ്വാസം നേടിയെടുക്കണം, ഈ സർക്കാരും മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും എല്ലാം.


മറ്റൊരു അഭ്യർത്ഥന, തിരുവനന്തപുരം മൃഗശാല കുറച്ചുകൂടി ദൂരത്തേക്ക് പ്രകൃതി രമണീയമായ സ്ഥലത്തേക്ക് മാറ്റുവാൻ മുഖ്യമന്ത്രി നിർദ്ദേശം വെച്ചതുപോലെ, ആ പണ്ടാരമടങ്ങിയ യുണിവേഴ്സിറ്റി കോളജും അവിടന്ന് മാറ്റിയാൽ കുറെയൊക്കെ അനാവശ്യ സമരങ്ങളും പ്രക്ഷോഭങ്ങളും തടയിടുവാനാകും.

vd satheesan

അല്ലെങ്കിൽ വരാനിരിക്കുന്ന നാളുകളിൽ പിണറായി വിജയന്റെയും മകളുടെയും മരുമകന്റെയും അറസ്റ്റുകളിൽ കുറെ തല്ലിപ്പൊളി പ്രക്ഷോഭങ്ങൾക്ക് കേരളം സാക്ഷിയാകേണ്ടിവരും. കമ്മ്യുണിസ്റ്റ് പാർട്ടികൾ ഭരണം ഇല്ലെങ്കിൽ ഇരട്ടി വളരുന്നത് ഇത്തരം കളികൾ അണികളിൽ കുത്തിനിറച്ചാണ്.


പോലീസിലേയും ഉദ്യോഗസ്ഥരിലെയും ഇടതു കള്ളനാണയങ്ങളെ തിരിച്ചറിഞ്ഞുകൊണ്ട് അവരെയും ഒറ്റപ്പെടുത്തുക. ഒപ്പം 1996 -2001 ഭരണവും 2016-2021 ഭരണവും കൊള്ള സംഘങ്ങൾക്ക് വിട്ടുകൊടുത്ത പി ശശിയുടെ എല്ലാ കള്ളക്കളികളും അന്വേഷിക്കുക.


ഈ സർക്കാർ ശ്രദ്ധിക്കേണ്ടതായ ഒരു കാര്യം  പിന്നെയും ഓർമ്മപ്പെടുത്തുന്നു. ഒരു ഭാരവാഹിത്വവും സ്ഥാനമാനങ്ങളും മോഹിക്കാതെ സ്വന്തം സമയം പാർട്ടിക്കുവേണ്ടി പണയം വെച്ചുകൊണ്ട് സോഷ്യൽ മീഡിയയിലും ഗ്രാമങ്ങളിലും അധാനിക്കുന്ന ഒരു വിഭാഗം ഇപ്പോഴും ഒതുങ്ങി കൂടി കഴിയുന്നുണ്ട്. 

അവരെക്കൂടി ഒന്ന് പരിഗണിച്ചുകൊണ്ട് ഭരിക്കുക. അവർക്ക് പണമോ, സഹായങ്ങളോ, സ്ഥലം മാറ്റമോ, സ്ഥാനക്കയറ്റമോ ഒന്നും ആവശ്യമില്ല. അവരെകൂടി മുഖ്യമന്ത്രിയും മന്ത്രിമാരും അവരുടെ സിൽബന്ദികളും അവരെ ഒട്ടി നടക്കുന്നവരും ലേശം മതിപ്പ് നൽകുക.


അവരാണ് ഈ ഭരണത്തിന്റെ യഥാർത്ഥ ശിൽപികൾ. അവരുടെ വിയർപ്പാണ് ഈ ഭരണവും നിങ്ങളുടെ ഇപ്പോഴത്തെ സൗകര്യങ്ങളും. ഒട്ടേറെ വാട്സാപ്പ് ഗ്രൂപ്പുകൾ, ഒട്ടേറെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾ എല്ലാം അവർ പാർട്ടികൾക്കും നേതാക്കന്മാർക്കും വേണ്ടി കൈകാര്യം ചെയ്യുന്നു. പോരാളി വാസു അടക്കം പതിനായിരങ്ങൾ.


അതുപോലെ ഈ ഭരണത്തിന്റെ നല്ല കാര്യങ്ങൾ ജനങ്ങളിൽ എത്തിക്കുവാൻ ഓരോരോ ബൂത്ത് തലത്തിലും സോഷ്യൽ മീഡിയ-വാട്സപ്പ് ഗ്രൂപ്പുകളും പുനരുജ്ജീവിപ്പിക്കുക. ഇപ്പോൾ ഉള്ള ഗ്രൂപ്പുകൾ കൂടുതൽ ഫലപ്രദമായി പ്രയോജനപ്പെടുത്തുക, സാധാരണക്കാരന്റെ വിഷമങ്ങൾ കണ്ടെത്തിക്കൊണ്ട് അവരെ സഹായിക്കുവാൻ ഓരോരോ പ്രദേശത്തെയും അണികൾ മുന്നിട്ടിറങ്ങുക.

ശരിക്കും പറഞ്ഞാൽ മലയാളി നല്ലതുപോലെ ഓണം ആഘോഷിച്ചത് ഇത്തവണയാണ്. കഴിഞ്ഞ പത്തുകൊല്ലത്തിൽ നേരിട്ട ദുരന്തങ്ങളിൽ നിന്നുള്ള മോചനമായിട്ടാണ് മലയാളി ഓണം ആഘോഷിച്ചത്. ആയതിനാൽ ഇനിയുള്ള കാലം സമ്പൽ സമൃദ്ധിയുടേത് ആകട്ടെ. 

ആന്റപ്പനെ പോലെ, തച്ചങ്കരിയെപോലെ സകലമാന അഴിമതിക്കാരും അവശിഷ്ടങ്ങളും അവരുടെ കർമ്മഫലങ്ങൾ അനുഭവിക്കട്ടെ.


തൂഫാൻ ആദ്യമൊക്കെ പാവപ്പെട്ട ചെറുപ്പക്കാരെയാണ് പൊക്കിയെടുത്തത് എങ്കിൽ ഇപ്പോൾ മെല്ലെ മെല്ലെ കൊമ്പൻ സ്രാവുകളിലേക്ക് എത്തുന്നുണ്ട്. പതിനഞ്ചും പതിനാലും വയസ്സുള്ള പെൺകിടാങ്ങൾ മയക്കുമരുന്നു അടിച്ചുകൊണ്ട് അപ്പൂപ്പന് ക്വട്ടേഷൻ കൊടുക്കുന്നതും തന്റെ കൊച്ചിന്റെ തന്തയ്ക്ക് വേണ്ടി മുറവിളി കൂടുന്നതും പോലീസ് സ്റ്റേഷനിൽ കയറി മംഗലശ്ശേരി നീലകണ്ഠൻ ആവുന്നതും ഒക്കെ നാം കാണുന്നു. 


കഴിഞ്ഞ പത്തുകൊല്ലത്തെ ഭരണവും ഭരണത്തിന്റെ മേന്മയുമാണ് ആ ചെറുപ്പക്കാരുടെയും ചെറുപ്പകാരികളുടെയും മനസ്സ് ഇങ്ങനെ ആകുവാൻ കാരണമായത്. ഇനിയൊരു അഞ്ചുകൊല്ലം കൂടി പിണറായി ഭരിച്ചിരുന്നുവെങ്കിൽ ആന്റപ്പൻമാർ കേരളം അമ്മാനമാടുമായിരുന്നു.

ആയതിനാൽ ഇപ്പോഴത്തെ ഭരണകൂടം ഇപ്പോൾ പോകുന്നത് പോലെ വളരെ ബുദ്ധിപരമായി ഭരിച്ചുകൊണ്ട് മുന്നോട്ടു പോകുക. ഒരു നല്ല കേരളം കെട്ടിപ്പടുക്കുക.

ആന്റപ്പനെ പൂട്ടിയത് 123 ദിവസത്തെ പൊൻതൂവലാണെന്നു സമ്മതിച്ചുകൊണ്ട് സഖാവ് ദാസനും ഒരുത്തനേം വെറുതെ വിടരുതെന്ന അഭ്യർത്ഥനയിൽ പോരാളി വിജയനും. 

Get more updates from Pudukad News on Google