"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

കായംകുളത്ത് എസ്എഫ്ഐ- കെ എസ് യു സംഘർഷം. പൊലീസ് ലാത്തിവീശി. കല്ലേറിൽ പൊലീസുകാരന് ഉൾപ്പെടെ പരുക്കേറ്റു

September 19, 2026
Share this post to
🌐 Select your Language:

Current: മലയാളം

ആലപ്പുഴ: ആലപ്പുഴ കായംകുളത്ത് എസ്എഫ്ഐ- കെ എസ് യു സംഘർഷം. സംഘർഷ അതിരുവിട്ടതോടെ പൊലീസ് ലാത്തിവീശി. കോളജ് യൂണിയൻ തിരഞ്ഞെടുപ്പിലെ വിജയാഘോഷ പ്രകടനത്തിനിടെ കായംകുളത്ത് കോൺഗ്രസ് ഓഫീസിനു സമീപമായിരുന്നു സംഘർഷം. 

പ്രകടനമായി പോയ എസ്എഫ്ഐ പ്രവർത്തകർ കല്ലെറിഞ്ഞതാണ് സംഘർഷത്തിനിടവരുത്തിയത്. തുടർന്ന് എസ്എഫ്ഐ- കെ എസ് യു പ്രവർത്തകർ ചേരിതിരിഞ്ഞ് കല്ലെറിയുകയായിരുന്നു. കല്ലേറിൽ പൊലീസുകാരന് ഉൾപ്പെടെ പരുക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Get more updates from Pudukad News on Google