"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

വൈഭവ് സൂര്യവൻഷിയുടെ കഴിവിൽ സംശയമില്ല, പക്ഷേ അവസരത്തിനായി കാത്തിരിക്കണം; ലോകകപ്പ് നേടിയ ടീമിലെ താരങ്ങൾക്ക് മുൻഗണന നൽകും, സഞ്ജുവിന്റെ സ്ഥിരതയാർന്ന പ്രകടനത്തെ പ്രശംസിച്ച് ഗൗതം ഗംഭീർ

September 19, 2026
Share this post to
🌐 Select your Language:

Current: മലയാളം

ന്യൂഡൽഹി: ടി20 മത്സരങ്ങളിൽ അവസരം ലഭിക്കുന്നതിനായി കൗമാര താരം വൈഭവ് സൂര്യവൻഷി കാത്തിരിക്കേണ്ടിവരുമെന്ന സൂചന നൽകി ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ. കഴിഞ്ഞ കുറച്ചുവർഷമായി സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കുന്നവർക്കായിരിക്കും പുതുതായി വരുന്നവരേക്കാൾ മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു. 

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിൽ യുവതാരം വൈഭവ് സൂര്യവൻഷിയെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്താത്തതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ കഴിഞ്ഞ കുറച്ചുകാലമായി സഞ്ജു ഇന്ത്യക്കായി നടത്തിയ മികച്ച പ്രകടനങ്ങളെ ഗംഭീർ പ്രശംസിക്കുകയും ചെയ്തു.


‘ഇംഗ്ലണ്ട് പരമ്പരയിൽ സഞ്ജുവിനെ ഒഴിവാക്കി വൈഭവിനെ ഉൾപ്പെടുത്തിയത് തന്റെ പരിശീലക ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ തീരുമാനമായിരുന്നു. അവന്റെ മികവ് എന്താണെന്നും എന്ത് ചെയ്യാൻ കഴിയുമെന്നും ഞങ്ങൾക്ക് നന്നായറിയാം. 


ടി20 ലോകകപ്പ് വിജയിച്ച അതേ ടീം കോമ്പിനേഷനിലേക്ക് തിരികെ പോകാനാണ് ഞാൻ ആഗ്രഹിച്ചത്. തുടർച്ചയായി മൂന്നോ നാലോ മത്സരങ്ങളിൽ പരാജയപ്പെട്ടതുകൊണ്ട് മാത്രം ഒരാൾ മോശം കളിക്കാരനാകുന്നില്ല. ലോകകപ്പ് ജയിച്ച ഒരു ടീമിലെ കളിക്കാർ പെട്ടെന്നൊരു പരമ്പര കഴിയുമ്പോൾ മോശം കളിക്കാരായി മാറുന്നില്ലെന്നും മത്സരശേഷം ഗംഭീർ പറഞ്ഞു.

‘അവസരത്തിനായി വൈഭവ് കാത്തിരിക്കേണ്ടി വരുമെന്നും ഇന്ത്യൻ കോച്ച് വ്യക്തമാക്കി. താരത്തിന്റെ കഴിവ് ചോദ്യം ചെയ്യപ്പെടാത്തതാണെങ്കിലും സഞ്ജുവിനായിരുന്നു എപ്പോഴും മുൻഗണന. വൈഭവിന് അവസരം ലഭിക്കുമ്പോൾ ദീർഘകാലത്തേക്ക് ടീമിൽ തുടരാനുള്ള അവസരം നൽകുമെന്നും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി 

Get more updates from Pudukad News on Google