"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഐറിഷ് പൗരത്വം : ഇന്ത്യാക്കാരുടെ എണ്ണം കുറഞ്ഞതെങ്ങനെ ?

September 19, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഡബ്ലിന്‍: ചരിത്രത്തിലാദ്യമായി അയര്‍ലണ്ടിലെ സിറ്റിസണ്‍ഷിപ്പ് സെറിമണിയില്‍ ഒന്നാമതെത്തി പാക്കിസ്ഥാനില്‍ നിന്നുള്ളവര്‍.

സാധാരണഗതിയില്‍ ആകെ കുടിയേറ്റക്കാരുടെ അനുപാതത്തില്‍ എണ്ണം കൂടുതലായ ഇന്ത്യക്കാരാണ് പൗരത്വ സെറിമണികളില്‍ ഏറ്റവും കൂടുതലായി പങ്കെടുക്കാക്കാറുള്ളത്.

ഇത്തവണ 858 പാക്കിസ്ഥാനികള്‍ക്ക് സിറ്റിസണ്‍ഷിപ്പ് ലഭിച്ചപ്പോള്‍ 716 ഇന്ത്യക്കാര്‍ക്ക് മാത്രമാണ് സിറ്റിസണ്‍ ആവാനുള്ള ക്ഷണം ലഭിച്ചത്.കഴിഞ്ഞ മൂന്ന് തവണത്തെ സെറിമണികള്‍ ഉള്‍പ്പെടെ ചരിത്രത്തില്‍ ഒരിക്കല്‍ പോലും ആദ്യത്തെ പത്ത് സ്ഥാനങ്ങളില്‍ പോലും ഇടം പിടിക്കാത്ത പാക്കിസ്ഥാനികള്‍ ഇത്തവണ ഒന്നാമതെത്തിയത് നിരീക്ഷകരെ അമ്പരപ്പിക്കുന്നുണ്ട്.

എങ്കിലും ഒരുമിച്ചെത്തിയ അഭയാര്‍ഥികളെ ആസൂത്രിതമായി പൗരത്വത്തിലേക്ക് ഒരുക്കിയെന്ന ആരോപണം ഉയരുന്നുണ്ട്. ആരോപണങ്ങള്‍ ശരിയാണെങ്കില്‍ അടുത്ത സെറിമണികളിലും പൗരത്വത്തിനുള്ള ദേശീയാടിസ്ഥാനത്തിലുള്ള കണക്കുകളില്‍ ഇന്ത്യക്കാരുടെ എണ്ണം കുറഞ്ഞേക്കാം.കോവിഡിന് തൊട്ടുപിന്നാലെയുള്ള വര്‍ഷങ്ങളില്‍ മതാടിസ്ഥാനത്തിലുള്ള സംഘടിത ശക്തികള്‍ യൂറോപ്പിലേക്ക് ഇരച്ചു കയറാന്‍ ആരംഭിച്ചിരുന്നു. അയര്‍ലണ്ടും 2021 മുതലാണ് കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്തു തുടങ്ങിയത്.

ഒരു പൗരത്വ സെറിമണിയിലെ രാജ്യാടിസ്ഥാനത്തിലുള്ള കണക്ക് അപേക്ഷകരുടെ പഴയ ഇമിഗ്രേഷന്‍ പദവി വെളിപ്പെടുത്തുന്നില്ല. പട്ടികയില്‍ തൊഴില്‍ പെര്‍മിറ്റില്‍ എത്തിയവര്‍, കുടുംബാംഗങ്ങള്‍, ഐറിഷ് പൗരന്മാരുടെ പങ്കാളികള്‍, ദീര്‍ഘകാല താമസക്കാര്‍, അന്താരാഷ്ട്ര സംരക്ഷണം ലഭിച്ചവര്‍ തുടങ്ങി വ്യത്യസ്ത വിഭാഗങ്ങളുണ്ടാകാം.അത് കൊണ്ടുതന്നെ പൗരത്വം നേടിയ അഭയാര്‍ഥികളുടെ എണ്ണം പ്രത്യേകമായി അറിയാനാവില്ല.

പാക്കിസ്ഥാനികള്‍ പെട്ടെന്ന് ഒന്നാമതെത്തിയതെങ്ങനെ?

കഴിഞ്ഞ മൂന്ന് സെറിമണി ഘട്ടങ്ങളിലും ഇന്ത്യക്കാരായിരുന്നു ഒന്നാം സ്ഥാനത്ത് . സെപ്റ്റംബര്‍ 2025ലെ ഔദ്യോഗിക പട്ടികയില്‍ ഇന്ത്യയ്ക്ക് 1,331 പേരുണ്ടായിരുന്നു. ബ്രസീല്‍ 608 പേരുമായി രണ്ടാം സ്ഥാനത്തായിരുന്നു; പാക്കിസ്ഥാന്‍ ആദ്യ പത്തു രാജ്യങ്ങളില്‍പ്പോലും ഉണ്ടായിരുന്നില്ല.

2026 ജൂണില്‍ ഇന്ത്യക്കാരായിരുന്നു വീണ്ടും ഒന്നാമത്, 1,116 പേര്‍. പാക്കിസ്ഥാന്‍ അന്നും പ്രസിദ്ധീകരിച്ച ആദ്യ പത്തു രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നില്ല. അതിനാല്‍ ഇപ്പോഴത്തെ പാക്കിസ്ഥാന്റെ ഒന്നാം സ്ഥാനം സ്ഥിരമായ പ്രവണതയാവില്ല. ഈ പ്രത്യേക അപേക്ഷാ ബാച്ചിലെ അസാധാരണമായ വര്‍ധനയാണ്.

പൗരത്വ അപേക്ഷയ്ക്ക് നേരത്തേ ഒരുങ്ങണം; ചെറിയ പിഴവുകള്‍ പോലും കാലതാമസത്തിനിടയാക്കാം.

ഐറിഷ് പൗരത്വത്തിന് അപേക്ഷിക്കാന്‍ യോഗ്യത നേടുന്നവര്‍ അവസാന നിമിഷംവരെ കാത്തിരിക്കാതെ ആവശ്യമായ രേഖകള്‍ നേരത്തേ ക്രമീകരിക്കണമെന്ന് ഈ രംഗത്തുള്ളവര്‍ നിര്‍ദേശിക്കുന്നു. രാജ്യങ്ങള്‍ തമ്മിലുള്ള മത്സരമായി പൗരത്വത്തെ കാണേണ്ടതില്ലെങ്കിലും, യോഗ്യതയുള്ളവര്‍ രേഖകളിലെ പിഴവുകളും കുറവുകളും കാരണം ഒട്ടേറെ ഇന്ത്യന്‍ വശജരുടെ അപേക്ഷകള്‍ നിരസിക്കപ്പെടുന്നുണ്ടെന്ന് സോഷ്യല്‍ മീഡിയയിലുള്ള സാക്ഷ്യങ്ങള്‍ വ്യക്തമാക്കുന്നു. അവസരം വൈകിപ്പിക്കാതിരിക്കാന്‍ വേണ്ടത്ര തയ്യാറെടുപ്പുകള്‍ അപേക്ഷിക്കും മുമ്പേ ഉണ്ടാക്കുക എന്നതാണ് കാരണീയമായ മാര്‍ഗം

Get more updates from Pudukad News on Google