‘20,000ത്തോളം ആളുകളെ കൊല്ലാൻ പര്യാപ്തം’: ഫ്ലോറിഡയിൽ യുവതിക്ക് 15 വർഷം തടവ്
🌐 Select your Language:
Current: മലയാളം
Current: മലയാളം

ഫ്ലോറിഡ: ഫ്ലോറിഡയിലെ നേപ്പിൾസിലെ ഫെന്റനൈൽ കൈവശം വച്ച കേസിൽ യുവതിക്ക് 15 വർഷം തടവ്. യുസ്ബെൽകിൻ ക്ലെമെന്റെ-വെഗ (40) എന്ന യുവതിയെ ആണ് 20,000ത്തോളം ആളുകളെ കൊല്ലാൻ പര്യാപ്തമായ അളവിലുള്ള ഫെന്റനൈൽ കൈവശം വച്ച കേസിൽ പിടിയിലായത്. ഫെന്റനൈൽ കടത്ത്, ലഹരിമരുന്ന് വിൽപന എന്നീ കുറ്റങ്ങൾ കോടതിയിൽ തെളിഞ്ഞു.
കുട്ടികൾ കളിക്കുന്ന പാർക്കിന് എതിർവശത്തുള്ള ഒരു വീട്ടിൽ 2024 ഓഗസ്റ്റ് 14നാണ് ഡെറ്റക്റ്റീവുകൾ റെയ്ഡ് നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതിയായ മൈക്കൽ റൗൾ ഫെലിപ് ബെർണലിന്റെ കേസ് കോടതിയുടെ പരിഗണനയിലാണ്.
Get more updates from Pudukad News on Google




