"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

റായ്ച്ചൂരിൽ യുവതിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; കുഞ്ഞിനെ മൃതദേഹത്തിന് മുകളിൽ കിടത്തി പ്രതി രക്ഷപ്പെട്ടു | Raichur murder

September 19, 2026
Share this post to
🌐 Select your Language:

Current: മലയാളം

Raichur murder

റായ്ച്ചൂർ: കർണാടകയിലെ റായ്ച്ചൂർ ജില്ലയിൽ 25കാരിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് ക്രൂരമായി കൊലപ്പെടുത്തി (Raichur murder). കൊലപാതകത്തിന് പിന്നാലെ യുവതിയുടെ ഒന്നര വയസുള്ള പെൺകുഞ്ഞിനെ അമ്മയുടെ ശരീരത്തിന് മുകളിൽ കിടത്തി പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായി റിപ്പോർട്ട്.

സിന്ധനൂർ സബ് ജില്ലയിലെ ആർ.എച്ച് ക്യാമ്പ്-5ന് സമീപത്തെ വയലിലാണ് സംഭവം. ആർ.എച്ച് ക്യാമ്പ്-4ൽ താമസിക്കുന്ന സ്നേഹയാണ് കൊല്ലപ്പെട്ടത്.

നാട്ടുകാർ സ്ഥലത്തെത്തിയപ്പോൾ രക്തത്തിൽ കുളിച്ച നിലയിൽ കിടക്കുന്ന സ്നേഹയുടെ ശരീരത്തിന് സമീപം കരയുന്ന കുഞ്ഞിനെയാണ് കണ്ടത്. വിവരമറിഞ്ഞ് സിന്ധനൂർ റൂറൽ പൊലീസ് സ്ഥലത്തെത്തി. പൊലീസ് എത്തുമ്പോൾ സ്നേഹയ്ക്ക് ജീവനുണ്ടായിരുന്നെങ്കിലും ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് സ്നേഹയുടെ ഭർത്താവ് അമിത്തിനെയും സ്നേഹയുടെ കാമുകനെന്ന് സംശയിക്കുന്ന ശുഭത്തെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിവാഹം കഴിഞ്ഞ് നാല് വർഷമായ സ്നേഹയ്ക്ക് കഴിഞ്ഞ നാല് മാസമായി ശുഭവുമായി പ്രണയബന്ധമുണ്ടായിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയതായാണ് വിവരം.

കൊലപാതകത്തിന് പിന്നിൽ പ്രണയപ്പകയാണോ കുടുംബവഴക്കാണോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹം സിന്ധനൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Story Summary:
A 25-year-old woman was allegedly killed by a blow to the head with a stone in Raichur, Karnataka. Police have detained her husband and a man suspected to be her lover, while the motive behind the killing is under investigation.

Get more updates from Pudukad News on Google