തിരൂരിൽ മന്ത്രി എൻ ഷംസുദ്ദീൻ പ്രസംഗത്തിനിടെ പവർ കട്ട് ചതിച്ചു. മൊബൈൽ ഫോണിൻറെ വെളിച്ചത്തിലാണ് മന്ത്രി പ്രസംഗം പൂർത്തിയാക്കിയത്
🌐 Select your Language:
Current: മലയാളം
Current: മലയാളം

മലപ്പുറം: തിരൂരിൽ മന്ത്രി എൻ ഷംസുദ്ദീൻ പ്രസംഗിക്കുന്നതിനിടെ കറന്റ് പോയി. ചേംബർ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡ് ദാന ചടങ്ങിനിടെയാണ് വൈദ്യുതി മുടങ്ങിയത്. മൊബൈൽ ഫോണിൻറെ വെളിച്ചത്തിലാണ് മന്ത്രി പ്രസംഗം പൂർത്തിയാക്കിയത്.
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടെന്നുള്ളത് വളരെ യാഥാർഥ്യമായിട്ടുള്ള കാര്യമാണെന്നും പരിഹരിക്കാനുള്ള തിരക്കിട്ട ശ്രമങ്ങൾ സർക്കാർ നടത്തുകയാണ്. വൈകാതെ തന്നെ അതിന് പരിഹാരമാകുമെന്നും അദ്ദേഹം പ്രസംഗത്തിനിടെ പറഞ്ഞു.
Get more updates from Pudukad News on Google




