"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

കേരള സർവകലാശാല ബിരുദപരീക്ഷ ഫലങ്ങൾ പിൻവലിച്ചു; കെ-റീപ്പ് സോഫ്റ്റ്‌വെയറിലെ പിഴവുകൾ കാരണം വ്യാപക ക്രമക്കേടുകൾ, പഴയ സോഫ്റ്റ്‌വെയർ പുനഃസ്ഥാപിക്കാൻ സിൻഡിക്കേറ്റ് തീരുമാനം

September 20, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം: കേരള സർവകലാശാല- പ്രസിദ്ധീകരിച്ച ബിരുദപരീക്ഷ ഫലങ്ങൾ പാകപിഴ മൂലം പിൻവലിച്ചു. കേരള സർവകലാശാല കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച എഫ്‌വൈയുജിപി സെമസ്റ്റർ 4, സെമസ്റ്റർ 1 സപ്ലിമെന്ററി പരീക്ഷാഫലങ്ങളിൽ വ്യാപകമായ പിഴവുകൾ ഉയർന്നതിനെ തുടർന്ന് പ്രസിദ്ധീകരിച്ച ഫലങ്ങൾ ആണ് പിൻവലിച്ചത്. 

പിന്നാലെ മുൻ സർക്കാർ നടപ്പാക്കിയ കെ റിപ്പ് സോഫ്റ്റ്‌വെയറിലെ പാക പിഴകൾ കാരണം പ്രസ്തുത സോഫ്ട്‍വെയർ പിൻവലിക്കാനും യൂണിവേഴ്സിറ്റി കമ്പ്യൂട്ടർ സെന്റർ ന്റെ സോഫ്റ്റ്‌വെയർ പുനഃസ്ഥാപിക്കാനും സിന്റിക്കേറ്റിൽ ധാരണയായിട്ടുണ്ട്.

പ്രൊഫൈൽ വഴി ഫലം ലഭ്യമാകാതിരിക്കുക, നിലവിലില്ലാത്ത വിഷയങ്ങളുടെ റിസൾട്ട് വരിക, ഇപ്രൂവ്മെന്റ് പരീക്ഷാ മാർക്കുകളിൽ തിരിമറി വരിക, വിജയിക്കാത്ത വിഷയങ്ങൾക്ക് പാസ് രേഖപ്പെടുത്തുക തുടങ്ങി ഗുരുതരമായ അപാകതകൾ കെ-ആർഇഎപി സോഫ്റ്റ്‌വെയർ വഴി പ്രഖ്യാപിച്ച ഫലങ്ങളിൽ കണ്ടെത്തിയതിനെ തുടർന്നാണ് സിൻഡിക്കേറ്റിന്റെ തീരുമാനം.

Get more updates from Pudukad News on Google