"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ട്രാന്‍സ് വുമണ്‍ ദീപ്തി കല്യാണിയെ അപകീർത്തിപ്പെടുത്തിയ കേസ്. യൂട്യൂബർ ഹെലൻ ഓഫ് സ്പാര്‍ട്ട അറസ്റ്റിൽ

September 20, 2026
Share this post to
🌐 Select your Language:

Current: മലയാളം

തൃശൂർ: ട്രാന്‍സ് വുമണ്‍ ദീപ്തി കല്യാണിയെ അപകീർത്തിപ്പെടുത്തിയ കേസിൽ യൂട്യൂബർ ഹെലൻ ഓഫ് സ്പാര്‍ട്ട എന്ന ധന്യ ഹർഷിത് അറസ്റ്റിൽ.

തൃശൂർ സൈബർ പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കാസർഗോഡ് ബന്തിയാട് സ്വദേശിയായ ഹെലൻ ഓഫ് സ്പാർട്ടയെ അന്വേഷണ സംഘം കാസർഗോഡ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.


സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി തനിക്കെതിരെ ലൈംഗികച്ചുവയോടെയുള്ള അധിക്ഷേപങ്ങളും വ്യാജ പ്രചാരണങ്ങളും നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്.


കേസന്വേഷണത്തിന്റെ ഭാഗമായി ധന്യയുടെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിനായി ഫോൺ വിശദമായ പരിശോധനയ്ക്കായി അയക്കുമെന്ന് പൊലീസ് അറിയിച്ചു.

ഭാരതീയ ന്യായ സംഹിത, ഐ.ടി ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് തൃശ്ശൂർ സിറ്റി സൈബർ പോലീസ് കേസെടുത്തിരിക്കുന്നത്.

Get more updates from Pudukad News on Google