എരുമേലിയിൽ ശബരിമല പാതയിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗം. പരിശോധനകൾക്കൊപ്പം ഡ്രൈവർമാർക്കിടയിൽ ബോധവൽക്കരണ പ്രവർത്തനങ്ങളും ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തി. അപകടങ്ങൾ പതിവായതോടെയായിരുന്നു പരിശോധന
Current: മലയാളം

എരുമേലി: മേഖലയിൽ റോഡ് അപകടങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ആർ.ടി.ഒ എൻഫോഴ്സ്‌മെന്റ് വിഭാഗം ശബരിമല പാതയിൽ പരിശോധന നടത്തി.
പരിശോധനകൾക്കൊപ്പം ഡ്രൈവർമാർക്കിടയിൽ ബോധവൽക്കരണ പ്രവർത്തനങ്ങളും ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തി.
നിയമങ്ങൾ പാലിച്ചും കൃത്യമായ വേഗത നിയന്ത്രണത്തോടെയും വേണം വാഹനങ്ങൾ ഓടിക്കേണ്ടതെന്ന് ഉദ്യോഗസ്ഥർ ഓർമ്മിപ്പിച്ചു.
കഴിഞ്ഞ ദിവസം തീർത്ഥാടക വാഹനം നീയന്ത്രണം വിട്ട് ഇടിച്ച് ഉണ്ടായ അപകടത്തിൽ കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ഉൾപ്പെടെ 6 പേർക്ക് പരുക്കേറ്റിരുന്നു.
ദീർഘദൂര യാത്രകളിൽ ഡ്രൈവർമാർക്ക് ഉണ്ടാകുന്ന ഉറക്കച്ചടവും ക്ഷീണവുമാണ് പലപ്പോഴും വലിയ അപകടങ്ങൾക്ക് കാരണമാകുന്നത്.
അതിനാൽ, ഉറക്കമോ മറ്റ് ശാരീരിക അസ്വസ്ഥതകളോ അനുഭവപ്പെടുകയാണെങ്കിൽ മറ്റ് വാഹനങ്ങൾക്ക് തടസമില്ലാത്ത രീതിയിൽ റോഡ് സൈഡിൽ പാർക്ക് ചെയ്ത് അല്പസമയം വിശ്രമിച്ച ശേഷമോ ക്ഷീണം മാറിയ ശേഷമോ മാത്രം യാത്ര തുടരാൻ ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി.
ട്രാഫിക് നിയമങ്ങളെക്കുറിച്ച് ഭൂരിഭാഗം പേർക്കും വ്യക്തമായ ധാരണയുണ്ടെങ്കിലും പലരും ഇത് പാലിക്കാൻ മടിക്കുന്നതാണ് അപകടങ്ങൾ വർദ്ധിക്കാൻ കാരണം.
ഉദ്യോഗസ്ഥർ നൽകുന്ന ഇത്തരം ചെറിയ ഓർമ്മപ്പെടുത്തലുകൾക്കും മുന്നറിയിപ്പുകൾക്കും വലിയൊരു അളവുവരെ വിലപ്പെട്ട മനുഷ്യജീവനുകൾ സംരക്ഷിക്കാൻ സാധിക്കുമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ വിലയിരുത്തൽ




