"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ആർ ഹേലി കർഷകസ്മൃതി പുരസ്കാരം സുരേഷ് കുമാറിന്

September 20, 2026
Share this post to
🌐 Select your Language:

Current: മലയാളം

ആലപ്പുഴ: കാർഷിക ശാസ്ത്രജൻ ആർ ഹേലിയുടെ പേരിൽ ജില്ലാ അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റി ഏർപ്പെടുത്തിയ 2026 ലെ കാർഷിക സ്മൃതി പുരസ്‌കാരം സുരേഷ് കുമാറിന്. 

15551 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം സുരേഷ് കുമാറിന് നൽകും. സൊസൈറ്റി പ്രസിഡൻ്റ് കൂടിയായ ജില്ലാ കളക്ടർ ഷാജി വി നായർ ആണ് അവാർഡ് ജേതാവിനെ പ്രഖ്യാപിച്ചത്. 

28 ന് 4 മണിക്ക് ആലപ്പുഴ കളക്‌ട്രേറ്റിൽ വെച്ച് അവാർഡ് സമ്മാനിക്കും. ഡോ. കെ.ജി പദ്മകുമാർ, ഹരികുമാർ വാലേത്ത്, ടി. എസ്.വിശ്വൻ, പി. ശ്യാംകുമാർ എന്നിവർ ഉൾപ്പെട്ടതാണ് അവാർഡ് നിർണ്ണയസമിതി.

Get more updates from Pudukad News on Google