"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

വാഴവറ്റയിലെ വീട് തന്‍റെ പേരിൽ അല്ലെന്ന അബ്കാരി കേസിൽ അറസ്റ്റിലായ റിപ്പോട്ടർ ചാനൽ എംഡി ആന്‍റോ അഗസ്റ്റിന്‍റെ വാദം പൊളിയുന്നു. ജിഎസ്ടി വകുപ്പിന് ആന്‍റോ നൽകിയ വിലാസം വാഴവറ്റയിലെ വീടിന്‍റേത്

September 20, 2026
Share this post to
🌐 Select your Language:

Current: മലയാളം

വയനാട്: വയനാട് വാഴവറ്റയിലെ വീട് തന്‍റെ പേരിൽ അല്ലെന്ന അബ്കാരി കേസിൽ അറസ്റ്റിലായ റിപ്പോട്ടർ ചാനൽ എംഡി ആന്‍റോ അഗസ്റ്റിന്‍റെ വാദം പൊളിയുന്ന രേഖകൾ പുറത്ത്. ജിഎസ്ടി വകുപ്പിന് ആന്‍റോ നൽകിയ വിലാസം വാഴവറ്റയിലെ വീടിന്‍റേതാണ്. 

കഴിഞ്ഞ മാസം മൂന്നിന് കാഞ്ഞങ്ങാട് ജിഎസ്ടി ഓഫീസിൽ നൽകിയ മൊഴിയിലാണ് വീട്ടുവിലാസം ഉള്ളത്. വീട് തന്‍റേതല്ല എന്നാണ് ആന്‍റോ എക്സ്സൈസ് കേസിൽ കോടതിയിൽ വാദിച്ചത്. 


എന്നാല്‍ ജിഎസ്ടി വകുപ്പിന് ആന്‍റോ നൽകിയ വിലാസം വാഴവറ്റയിലെ വീടിന്‍റേത് തന്നെയാണ്. കഴിഞ്ഞ മാസം മൂന്നിന് കാഞ്ഞങ്ങാട് ജിഎസ്ടി ഓഫീസിൽ നൽകിയ മൊഴിയിലാണ് വീട്ടുവിലാസം നല്‍കിയിരിക്കുന്നത്.


ഇതിനിടെ, ആന്‍റോ അഗസ്റ്റിന്‍റെ കസ്റ്റഡി കാലാവധി അവസാനിച്ചതോടെ വീണ്ടും ജയിലിൽ എത്തിച്ചു. ചോദ്യം ചെയ്യലിൽ വീട് തന്‍റെ പേരിൽ അല്ലെന്നും മദ്യത്തെ കുറിച്ച് അറിയില്ലെന്നും ആന്‍റോ ആവർത്തിച്ചു. വാഴവറ്റയിലെ വീട് അനധികൃത നിർമ്മാണമെന്ന് കണ്ടെത്തി പഞ്ചായത്ത്‌ നൽകിയ സ്റ്റോപ്പ്‌ മെമ്മോയും പുറത്ത് വന്നു. 

Get more updates from Pudukad News on Google