"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ജനസേവനം വാക്കിലല്ല, പ്രവൃത്തിയിൽ; മാതൃകയായി ഗിരീഷ് നെടുമ്പുറത്ത്

September 21, 2026
Share this post to
🌐 Select your Language:

Current: മലയാളം

പെരുമ്പാവൂർ: ജനങ്ങളുമായി ഏറ്റവും അടുത്തുനിൽക്കേണ്ട ജനപ്രതിനിധി എന്ന പദവിയെ അർത്ഥപൂർണ്ണമാക്കുകയാണ് കൂവപ്പടി ഗ്രാമപഞ്ചായത്തിലെ 21-ാം വാർഡ് അംഗം ഗിരീഷ് നെടുമ്പുറത്ത്.

വാർഡിന്റെ സമഗ്ര വികസനത്തിനും ജനങ്ങളുടെ സാമൂഹിക സുരക്ഷയ്ക്കും ഔദ്യോഗിക ഫണ്ടുകൾക്കോ സർക്കാരിന്റെ പദ്ധതികൾക്കോ മാത്രം കാത്തുനിൽക്കാതെ, സ്വന്തം പ്രവൃത്തിയിലൂടെ നാടിന് മാതൃകയാവുകയാണ് ഈ ബി.ജെ.പി ജനപ്രതിനിധി.

നാട്ടിലെ പൊതുയിടങ്ങൾ വീണ്ടെടുക്കാനും വരുംതലമുറയ്ക്ക് പ്രയോജനപ്രദമാക്കാനുമുള്ള ഗിരീഷിന്റെ സമീപകാല പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമാണ്. കഴിഞ്ഞ ഞായറാഴ്ച, സുഹൃത്തും പാർട്ടി പ്രവർത്തകനുമായി ഒത്തുചേർന്ന് വാർഡിൽ കാടുകയറി നാശോന്മുഖമായിക്കിടന്ന പൊതുസ്ഥലങ്ങൾ ഇദ്ദേഹം വെട്ടിത്തെളിച്ച് വൃത്തിയാക്കി.

girish nedumpurathu-2

ഇതിനുപുറമെ, നാട്ടിലെ കുട്ടികൾക്കും യുവാക്കൾക്കും കായികവിനോദങ്ങളിൽ ഏർപ്പെടാൻ വോളിബോൾ കളിക്കാനുള്ള സ്ഥലം കണ്ടെത്തി ശുചീകരിച്ച് സജ്ജമാക്കി നൽകുകയും ചെയ്തു. ലാഭേച്ഛയില്ലാത്ത ഈ സന്നദ്ധ പ്രവർത്തനം പ്രദേശവാസികളുടെ പ്രശംസ പിടിച്ചുപറ്റി.

ഒക്ടോബർ 17 വരെ വാർഡിലെ വിവിധ റോഡുകൾ ശുചികരിക്കാനാണ് ശ്രമം. ബിജെപി നേതൃത്വത്തിന്റെ ആഹ്വാനപ്രകാരം സേവ സങ്കൽപ് അഭിയാൻ എന്ന പേരിൽ നടത്തുന്ന ശുചീകരണ യജ്ഞത്തിൽ കെ.ജി. സന്തോഷ്, കെ.വി. മഹേഷ്, എൻ.ജി. സുരേഷ്, എൻ. ലാലു, പ്രസാദ് പടിഞ്ഞാശ്ശേരിയിൽ, വിജയൻ നാടുകാണി, രാജേഷ് ബി. ചേലാട്ട്, ദിലീപ് പനച്ചിയ്ക്കൽ എന്നിവരുമുണ്ട്.

കെട്ടിട നിർമ്മാണ മേഖലയിൽ ആർക്കിടെക്റ്റായി പ്രവർത്തിച്ചിരുന്ന ഗിരീഷ് നെടുമ്പുറത്ത്, ഹിന്ദു ഐക്യവേദിയുടെ സജീവ പ്രവർത്തകൻ കൂടിയാണ്. തൊഴിൽമേഖലയിലെ കൃത്യമായ കാഴ്ചപ്പാടും അനുഭവസമ്പത്തും ജനപ്രതിനിധിയായ ശേഷം വാർഡിന്റെ വികസനകാര്യ നിർവ്വഹണത്തിൽ ഇദ്ദേഹം കൃത്യമായി വിനിയോഗിക്കുന്നുണ്ട്.

girish nedumpurathu-3

രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങൾക്കപ്പുറം നാടിന്റെ നന്മയ്ക്കായി ഒത്തൊരുമിച്ച് പ്രവർത്തിക്കുന്ന ഇദ്ദേഹത്തിന്റെ ശൈലിയോട് വാർഡിലെ ആർക്കും എതിരഭിപ്രായമില്ല. സർക്കാരിന്റെ ഇടപെടലുകൾക്കായി കാത്തിരിക്കാതെ, സമയം ലഭിക്കുമ്പോഴൊക്കെ നാടിനായി എന്തെങ്കിലും മാതൃകാപരമായി ചെയ്യുക എന്ന നയം പ്രാവർത്തികമാക്കുകയാണ് ഇദ്ദേഹം.

സാധാരണക്കാരന്റെ ആവശ്യങ്ങളറിയുന്ന ഒരു ജനപ്രതിനിധിക്ക് എങ്ങനെ തങ്ങളുടെ വാർഡിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമായി മാറിയിരിക്കുകയാണ് ഗിരീഷ് നെടുമ്പുറത്ത്.

കൂവപ്പടി ഗ്രാമപ്പഞ്ചായത്ത് 21-ാം വാർഡംഗം ഗിരീഷ് നെടുമ്പുറത്തും (വലതുഭാഗം) എൻ.ജി. സുരേഷും ചേർന്ന് റോഡിലെ പുല്ലുവെട്ടി വൃത്തിയാക്കുന്നു.

Get more updates from Pudukad News on Google