"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

കേരള കാത്തലിക് അസോസിയേഷൻ ബഹ്റൈന്‍ കുട്ടികൾക്കായി നടത്തിവരുന്ന 26 -ാമത് കലാ-സാഹിത്യ, സംസ്കാരിക മാമാങ്കം “കെസിഎ – ബിഎഫ്‌സി ദി ഇന്ത്യൻ ടാലെന്റ്റ് സ്കാൻ” ഒക്ടോബർ മൂന്നാം വാരം മുതൽ ഡിസംബർ ആദ്യ വാരം വരെ വിവിധ ഘട്ടങ്ങളിലായി നടക്കും

September 21, 2026
Share this post to
🌐 Select your Language:

Current: മലയാളം

ബഹ്റൈന്‍: കേരള കാത്തലിക് അസോസിയേഷൻ (കെ‌.സി‌.എ) കുട്ടികൾക്കായി നടത്തിവരുന്ന കലാ-സാഹിത്യ, സംസ്കാരിക മാമാങ്കം “കെസിഎ – ബിഎഫ്‌സി ദി ഇന്ത്യൻ ടാലെന്റ്റ് സ്കാൻ” 26 -ാം വർഷത്തിലേക്കു കടക്കുന്നു.

ബഹ്‌റൈനിൽ താമസക്കാരായ എല്ലാ ഇന്ത്യൻ കുട്ടികൾക്കും പങ്കെടുക്കുവാൻ സാധിക്കുന്ന മത്സരങ്ങൾ 2026 ഒക്ടോബർ മൂന്നാം വാരം മുതൽ 2026 ഡിസംബർ ആദ്യ വാരം വരെ വിവിധ ഘട്ടങ്ങളിലായി നടക്കും.

പരിപാടിയുടെ നടത്തിപ്പ് കൂടുതൽ കാര്യക്ഷമവും സുഗമവുമാക്കുന്നതിനായി, ലിയോ ജോസഫ് ചെയർമാനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചതായി കെ സി എ പ്രസിഡന്റ് ജെയിംസ് ജോൺ പത്ര കുറിപ്പിലൂടെ അറിയിച്ചു.

kca bahrain-4

25 -ാമത് കെസിഎ – ബിഎഫ്‌സി ദി ഇന്ത്യൻ ടാലെന്റ്റ് സ്കാൻ മല്‍സരത്തില്‍ നിന്ന്

സംഘാടക സമിതിയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുന്നതിനായി ചീഫ് കോർഡിനേറ്റർ സിമി ലിയോ, വൈസ് ചെയർമാൻ ജോഷി വിതയത്തിൽ, വൈസ് ചെയർപേഴ്‌സൺമാരായ സിമി അശോക്, പ്രെറ്റി റോയ് എന്നിവർ നേതൃത്വനിരയിൽ പ്രവർത്തിക്കും.

പരിപാടിയുടെ വിവിധ വശങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഷൈനി നിത്യൻ, ബാബു തങ്കളത്തിൽ, ജോബി ജോർജ്ജ്, നിക്സൺ വർഗീസ്, നിത്യൻ തോമസ്, ജോയൽ ജോസ്, സണ്ണി ആയിരൂർ, ജൂലിയറ്റ് തോമസ്, മാഗി വർഗീസ്, അശോക് മാത്യു, ജിൻസ് ജോസഫ്, ജിതിൻ ജോസ്, ബാബു വർഗീസ്, എൽമി വിൻസെന്റ്, മരിയ ജിബി, ജോർജ്ജ് സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ വിവിധ ഉപസമിതികളും രൂപീകരിച്ചിട്ടുണ്ട്.

മുൻ വർഷങ്ങളിൽ സംഘടിപ്പിച്ച ടാലന്റ് സ്കാൻ മത്സരങ്ങൾക്ക് രക്ഷിതാക്കളിൽ നിന്നും കുട്ടികളിൽ നിന്നും ലഭിച്ച ആവേശകരമായ പ്രതികരണത്തിന് കെസിഎ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി നന്ദി അറിയിച്ചു.

കഴിഞ്ഞ പതിപ്പുകൾക്ക് ലഭിച്ച മികച്ച സ്വീകാര്യതയും സജീവമായ പങ്കാളിത്തവും ഈ വർഷത്തെ പരിപാടിക്കുള്ള പ്രതീക്ഷകൾ കൂടുതൽ ഉയർത്തുന്നതായി അദ്ദേഹം പറഞ്ഞു.

മത്സര ഇനങ്ങൾക്കുള്ള രജിസ്ട്രേഷൻ 2026 സെപ്റ്റംബർ 17-ന് ആരംഭിച്ചതായും 2026 ഒക്ടോബർ 08-ന് അവസാനിക്കുമെന്നും ഐടിഎസ് പ്രോഗ്രാം ചെയർമാൻ ലിയോ ജോസഫ് അറിയിച്ചു. കെസിഎയുടെ ഉയർന്ന പ്രൊഫഷണൽ നിലവാരത്തിനനുസരിച്ച് പരിപാടി സുഗമമായി നടപ്പിലാക്കുന്നതിനുള്ള സൂക്ഷ്മമായ ഒരുക്കങ്ങൾ ഇതിനകം പുരോഗമിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പങ്കെടുക്കുന്ന കുട്ടികളുടെ വ്യക്തിത്വ വികസനം, ആത്മവിശ്വാസം, കൂട്ടായ്മാ മനോഭാവം എന്നിവ വളർത്തുന്നതിനായി ടീം അധിഷ്ഠിത പ്രവർത്തനങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകും. മത്സരങ്ങൾ 2026 ഒക്ടോബർ 20-ന് ആരംഭിച്ച് ഡിസംബർ ആദ്യവാരം വരെ തുടരും.

സേവി മാത്തുണ്ണി, വർഗീസ് ജോസഫ്, റോയ് സി. ആന്റണി, അരുൾദാസ് തോമസ് എന്നിവർ അംഗങ്ങളായി ഒരു ഉപദേശക സമിതിയും രൂപീകരിച്ചിട്ടുണ്ട്. സംഘാടക സമിതിക്ക്‌ ആവശ്യമായ ഉന്നതതല മാർഗനിർദേശങ്ങളും തന്ത്രപരമായ ഉപദേശങ്ങളും നൽകുന്നതോടൊപ്പം, വിവിധ പ്രതിസന്ധി സാഹചര്യങ്ങളിൽ ഫലപ്രദമായ ഇടപെടലുകൾ നടത്തുവാനും ഉപദേശക സമിതിക്ക് കഴിയും

ബഹ്‌റൈനിൽ താമസിക്കുന്ന ഇന്ത്യക്കാരുടെ മക്കളും 2008 ഒക്ടോബർ 1 നും 2021 സെപ്റ്റംബർ 30 നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരുമായ കുട്ടികൾക്ക് പങ്കെടുക്കാൻ അർഹതയുണ്ട്, അവരെ അഞ്ച് പ്രായ ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു:

kca bahrain-3

25 -ാമത് കെസിഎ – ബിഎഫ്‌സി ദി ഇന്ത്യൻ ടാലെന്റ്റ് സ്കാൻ മല്‍സരത്തില്‍ അവതരിപ്പിച്ച നൃത്തം

• ഗ്രൂപ്പ് 1: 2019 ഒക്ടോബർ 1 നും 2021 സെപ്റ്റംബർ 30 നും ഇടയിൽ ജനിച്ച കുട്ടികൾ

• ഗ്രൂപ്പ് 2: 2017 ഒക്ടോബർ 1 നും 2019 സെപ്റ്റംബർ 30 നും ഇടയിൽ ജനിച്ച കുട്ടികൾ

• ഗ്രൂപ്പ് 3: 2015 ഒക്ടോബർ 1 നും 2017 സെപ്റ്റംബർ 30 നും ഇടയിൽ ജനിച്ച കുട്ടികൾ

• ഗ്രൂപ്പ് 4: 2012 ഒക്ടോബർ 1 നും 2015 സെപ്റ്റംബർ 30 നും ഇടയിൽ ജനിച്ച കുട്ടികൾ

• ഗ്രൂപ്പ് 5: 2008 ഒക്ടോബർ 1 നും 2012 സെപ്റ്റംബർ 30 നും ഇടയിൽ ജനിച്ച കുട്ടികൾ

ഈ വർഷം, അഞ്ച് പ്രായ ഗ്രൂപ്പുകളിലായി 180-ലധികം വ്യക്തിഗത ഇനങ്ങളും നിരവധി ടീം ഇനങ്ങളും ലഭ്യമാണ്. പങ്കെടുക്കുന്നവർക്ക് പരമാവധി 12 വ്യക്തിഗത ഇനങ്ങളിൽ പങ്കെടുക്കാം, ടീം ഇനങ്ങളിൽ എത്ര എണ്ണത്തിലും പങ്കെടുക്കാൻ സ്വാതന്ത്ര്യമുണ്ട്. അപേക്ഷകൾ ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ.

കലാതിലകം & കലാപ്രതിഭ പുരസ്കാരങ്ങൾ, ഗ്രൂപ്പ് ചാമ്പ്യൻഷിപ്പ് പുരസ്കാരങ്ങൾ, കെസിഎ പ്രത്യേക പുരസ്കാരങ്ങൾ, നാട്യരത്ന, സംഗീത രത്ന, കലാരത്ന, സാഹിത്യ രത്ന പുരസ്കാരങ്ങൾ എന്നിവയുൾപ്പെടെ നിരവധി പുരസ്കാരങ്ങളും ട്രോഫികളും വിതരണം ചെയ്യും.

മികച്ച നൃത്താധ്യാപകൻ, മികച്ച സംഗീതാധ്യാപകൻ എന്നിവർക്കുള്ള പുരസ്കാരങ്ങളും സ്കൂളുകൾക്കുള്ള പങ്കാളിത്ത & പെർഫോമൻസ് പുരസ്കാരങ്ങളും നൽകും. എല്ലാ പങ്കാളികൾക്കും സർട്ടിഫിക്കറ്റുകൾ ലഭിക്കും. ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ നേടുന്നവർക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും നൽകും.

ഇന്ത്യൻ ടാലന്റ്റ് സ്കാൻ 6 മത്സരവിഭാഗങ്ങൾ ആയിട്ടാണ് തിരിച്ചിരിക്കുന്നത് . നാട്യരത്‍ന മത്സരങ്ങൾ, സംഗീതരത്‍ന മത്സരങ്ങൾ, കലാരത്‍ന മത്സരങ്ങൾ, സാഹിത്യ രത്‍ന മത്സരങ്ങൾ, ആഡ്-ഓൺ മത്സരങ്ങൾ, കൂടാതെ ടീം ഇന മത്സരങ്ങൾ. ഇവൻ്റുകളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു. യോഗ്യരായ ഗ്രൂപ്പുകളെ ബ്രാക്കറ്റിൽ സൂചിപ്പിച്ചിരിക്കുന്നു.

kca bahrain

25 -ാമത് കെസിഎ – ബിഎഫ്‌സി ദി ഇന്ത്യൻ ടാലെന്റ്റ് സ്കാൻ മല്‍സരത്തില്‍ വിജയികളായവര്‍

വ്യക്തിഗത ഇവൻ്റുകൾ: ഭരതനാട്യം (3,4,5); സിനിമാറ്റിക് ഡാൻസ് (1,2,3,4,5); നാടോടി നൃത്തം (1,2,3,4,5); കഥക് നൃത്തം (3,4,5); കുച്ചിപ്പുടി (3,4,5); മോഹിനിയാട്ടം (3,4,5); വെസ്റ്റേൺ ഡാൻസ് (1,2,3,4,5); കർണാടക സംഗീതം (4,5); ക്രിസ്ത്യൻ ഭക്തിഗാനം – മലയാളം (1,2,3,4,5); ഇംഗ്ലീഷ് ഗാന മത്സരം (2,3,4,5); ചലച്ചിത്ര ഗാനം – ഹിന്ദി (1,2,3,4,5); ചലച്ചിത്ര ഗാനം – മലയാളം (1,2,3,4,5); ഹിന്ദുസ്ഥാനി സംഗീതം (3,4,5); ഇൻസ്ട്രുമെൻ്റൽ മ്യൂസിക് (3,4,5); കരോക്കെ ആലാപനം – ഹിന്ദി (2,3,4,5); ലൈറ്റ് മ്യൂസിക് മലയാളം (2,3,4,5); നാടൻപാട്ട് – മലയാളം (3,4,5); ക്ലേ മോഡലിംഗ് (1,2,3,4,5); ഡ്രോയിംഗ് & പെയിൻ്റിംഗ് (1,2,3,4,5); കാർട്ടൂൺ ഡ്രോയിംഗ് (3,4,5); പെൻസിൽ ഡ്രോയിംഗ് (2,3,4,5); വെജിറ്റബിൾ കാർവിങ് (4,5); ഫ്ലവർ അറേഞ്ചുമെന്റ് (3,4,5); അടിക്കുറിപ്പ് എഴുത്ത് – ഇംഗ്ലീഷ് (3,4,5); എസ്സേ റൈറ്റിംഗ് ഇംഗ്ലീഷ് (3,4,5); കവിതാ പാരായണം ഇംഗ്ലീഷ്/ഹിന്ദി/മലയാളം (1,2,3,4,5); ഇംഗ്ലീഷ് കവിതയെഴുത്ത് (3,4,5); പ്രസംഗം ഇംഗ്ലീഷ്/മലയാളം (3,4,5); സ്റ്റോറി ടെല്ലിംഗ് ഇംഗ്ലീഷ്/മലയാളം (1,2); ആക്ഷൻ സോംഗ് (1,2); ഫാൻസി ഡ്രസ് (1,2,3,4,5); പൊതുവിജ്ഞാനം (1,2,3,4,5); മെമ്മറി ടെസ്റ്റ് (1,2); മോണോ ആക്ട് (3,4,5); സ്പെല്ലിംഗ് ബീ (1,2,3,4,5); ഇൻ്റലിജൻസ് ടെസ്റ്റ് (1,2,3,4,5); ഫാഷൻ ഷോ (1,2,3,4,5); കൈയക്ഷരം (2,3,4,5).

ടീം ഇവൻ്റുകൾ: ജൂനിയേഴ്സ് (ഗ്രൂപ്പുകൾ 1 & 2): നാടോടി നൃത്തം, സിനിമാറ്റിക് ഡാൻസ്, വെസ്റ്റേൺ ഡാൻസ്, ഗ്രൂപ്പ് സോംഗ് (ഹിന്ദി അല്ലെങ്കിൽ മലയാളം), ദേശഭക്തി ഗാനം – ഹിന്ദി; ടാബ്ലോ; സീനിയർ (ഗ്രൂപ്പുകൾ 3,4,5): നാടോടി നൃത്തം, സിനിമാറ്റിക് ഡാൻസ്, വെസ്റ്റേൺ ഡാൻസ്, അറബിക് ഡാൻസ്, ഗ്രൂപ്പ് സോംഗ് (ഹിന്ദി അല്ലെങ്കിൽ മലയാളം), ദേശഭക്തി ഗാനം ഹിന്ദി, നാടൻപാട്ട് (മലയാളം), മൈം, ടാബ്ലോ.

കലപ്രതിഭ അവാർഡ്, കലാതിലകം അവാർഡ്

താഴെപ്പറയുന്ന മാനദണ്ഡങ്ങൾ പാലിക്കുന്ന ആൺകുട്ടികളിലും പെൺകുട്ടികളിലും ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ആൺകുട്ടിക്ക് കലപ്രതിഭ അവാർഡും, പെൺകുട്ടിക്ക് കലാതിലകം അവാർഡും സർട്ടിഫിക്കറ്റിനുമൊപ്പം എവർ റോളിംഗ് ട്രോഫി സമ്മാനിക്കും

1. കുറഞ്ഞത് ഒരു ഒന്നാം സമ്മാനം നേടിയിരിക്കണം

2. കുറഞ്ഞത് ഒരു A ഗ്രേഡും നേടിയിരിക്കണം

3. കുറഞ്ഞത് 3 വ്യക്തിഗത വിഭാഗങ്ങളിൽ നിന്നുള്ള സമ്മാനങ്ങൾ നേടിയിരിക്കണം.

4. ടീം മത്സരങ്ങളിൽ നിന്ന് കുറഞ്ഞത് ഒരു എ/ബി ഗ്രേഡെങ്കിലും നേടിയിരിക്കണം

5 . ഒരു മത്സര വിഭാഗത്തിൽ നിന്ന്, മികച്ച 6 ഫലങ്ങൾ മാത്രമേ പരിഗണിക്കൂ. (ഉദാ: സംഗീത രത്‌ന വിഭാഗത്തിൽ നിന്ന് ഒരു കുട്ടി 7 സമ്മാനങ്ങൾ നേടിയാൽ, ആ വിഭാഗത്തിൽ നിന്ന് മികച്ച 6 ഫലങ്ങൾ മാത്രമേ പരിഗണിക്കൂ. അവാർഡ് ജേതാവ് ബഹുമുഖ പ്രതിഭ ആണെന്ന് ഉറപ്പാക്കാനാണിത്.)

ഗ്രൂപ്പ് ചാമ്പ്യൻഷിപ്പ് അവാർഡ്

ഓരോ ഗ്രൂപ്പിലും ഏറ്റവും ഉയർന്ന പോയിന്റ് നേടുകയും കുറഞ്ഞത് ഒരു ഒന്നാം സമ്മാനവും ഒരു എ ഗ്രേഡും കരസ്ഥമാക്കുന്ന മത്സരാർത്ഥിക്ക് ഗ്രൂപ്പ് ചാമ്പ്യൻഷിപ്പ് അവാർഡ് നൽകും. മത്സരാർത്ഥി കുറഞ്ഞത് 3 വ്യക്തിഗത വിഭാഗങ്ങളിൽ നിന്നുള്ള സമ്മാനങ്ങളും നേടണം കൂടാതെ ടീം മത്സരങ്ങളിലൊന്നിലെങ്കിലും പങ്കെടുത്തിരിക്കണം.

കെ.സി.‌എ സ്പെഷ്യൽ ഗ്രൂപ്പ് ചാമ്പ്യൻഷിപ്പ് അവാർഡ് കെസി‌എ അംഗങ്ങളായ കുട്ടികൾക്കു മാത്രമുള്ളതാണ്. ഓരോ ഗ്രൂപ്പിലും കുറഞ്ഞത് ഒരു ഒന്നാം സമ്മാനവും ഒരു എ ഗ്രേഡും നേടി ഏറ്റവും കൂടുതൽ പോയിന്റ്റ് കരസ്ഥമാക്കുന്ന കെ‌സിഎ അംഗമായാ മത്സരാർത്ഥിക്ക് ഈ അവാർഡ് നൽകും. മത്സരാർത്ഥി ടീം മത്സരങ്ങളിലൊന്നിലെങ്കിലും പങ്കെടുക്കണം.

നാല് വിഭാഗങ്ങളിലെ ഒന്നാം സ്ഥാനക്കാർക്ക് കെസിഎ പ്രത്യേക അവാർഡുകളും നൽകും. നൃത്ത വിഭാഗത്തിൽ എല്ലാ പ്രായ വിഭാഗങ്ങളിലും ഏറ്റവും ഉയർന്ന പോയിന്റ് നേടുന്ന ആൺകുട്ടിക്കോ പെൺകുട്ടിക്കോ, കുറഞ്ഞത് ഒരു ഒന്നാം സമ്മാനവും എ ഗ്രേഡും നേടുന്നവർക്ക് നാട്യ രത്‌ന അവാർഡ് നൽകും.

ടീം ഇവന്റുകളിൽ ഒന്നിലും പങ്കെടുക്കണം. അതുപോലെ, സംഗീത രത്‌ന അവാർഡ്, കലാ രത്‌ന അവാർഡ്, സാഹിത്യ രത്‌ന അവാർഡ് എന്നി അവാർഡുകൾ അതത് വിഭാഗത്തിലെ വിജയികൾക്ക് സമ്മാനിക്കും.

സ്കൂളുകളുടെ പങ്കാളിത്വത്തിനും പ്രകടന മികവിനും ഉള്ള അവാർഡ്

ഇന്ത്യൻ ടാലന്റ്റ് സ്കാൻ 2025 ൽ പങ്കെടുക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന സ്കൂളുകൾക്ക് പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണത്തിൻറ്റെ അടിസ്ഥാനത്തിലും, ആ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾക്ക് ലഭിച്ച മൊത്തം ഗ്രേഡ്/ജയിച്ച പോയിൻറ്റുകളുടെ അടിസ്ഥാനത്തിലും പ്രത്യേക അവാർഡ് നൽകുകയും ആദരിക്കുകയും ചെയ്യും.

മികച്ച നൃത്ത & സംഗീത അധ്യാപക അവാർഡ്

ഈ അവാർഡ് കുട്ടികളെ മത്സരങ്ങളിൽ പങ്കെടുപ്പിക്കുവാൻ നൃത്ത സംഗീത അധ്യാപകർ നടത്തുന്ന പരിശ്രമങ്ങളെ അഭിനന്ദിക്കാനും കഴിവിനെ ആദരിക്കാനും വേണ്ടി ഏർപ്പെടുത്തിയിരിക്കുന്നു.

മത്സരങ്ങൾക്ക് മുമ്പായി അല്ലെങ്കിൽ രജിസ്ട്രേഷൻ സമയത്ത് മത്സരാർത്ഥികൾ എഴുതി നൽകുന്ന അധ്യാപകരിൽ നിന്നുമാണ് മികച്ച നൃത്ത സംഗീത അധ്യാപകരെ തിരഞ്ഞെടുക്കുന്നത്.

ഏറ്റവും കൂടുതൽ കുട്ടികളെ പങ്കടുപ്പിച്ചതും, വ്യക്തിഗത, ടീം ഇനങ്ങളിൽ പങ്കെടുക്കുന്നവരുടെ എണ്ണം, ലഭിച്ച ഗ്രേഡുകൾ, പോയിന്റുകൾ, കുട്ടികൾ നേടിയ സമ്മാനങ്ങൾ എന്നിവയാണ് ഈ അവാർഡിന് മാനദണ്ഡം.

വിധിന്യായ മാനദണ്ഡങ്ങളുടെ സംക്ഷിപ്ത മാർഗ്ഗനിർദ്ദേശങ്ങൾ കെസിഎ ഓഫീസിലും www.kcabah.com വെബ്സൈറ്റിലും ലഭ്യമാണ് ജഡ്ജിമാരുടെ തീരുമാനം അന്തിമമായിരിക്കും

ഓരോ മത്സര ഇനത്തിനും കെ.സി‌.എ അംഗങ്ങൾക്ക് 2 ദിനാറും, കെ‌.സി‌.എ അംഗങ്ങളല്ലാത്തവർക്ക് 3 ദിനാറും പ്രവേശന ഫീസ്സായി നിശ്ചയിച്ചുണ്ട് . ഡാൻസ് ഇനങ്ങൾക്കായി, കെ.സി‌.എ അംഗങ്ങൾക്ക് 3 ദിനാറും അംഗങ്ങളല്ലാത്തവർക്ക് ഓരോ ഇനത്തിനും 4 ദിനാറും, ടീം മത്സരങ്ങൾക്കായി, കെ.സി‌.എ അംഗങ്ങളായ ടീമിന് അഞ്ചു ദിനാറും അംഗങ്ങളല്ലാത്ത ടീമിന് പത്തു ദിനാറും ആയിരിക്കും ഫീസ്. കെസിഎ അംഗങ്ങൾ സെപ്റ്റംബർ 2026 വരെയുള്ള മെമ്പർഷിപ് ഫീസ് അടച്ചിരിക്കണം.

ഇന്ത്യൻ ടാലന്റ് സ്കാനുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും വിശദ വിവരങ്ങൾക്കും സംഘാടക സമിതിയെ ബന്ധപ്പെടേണ്ടതാണ്: ലിയോ ജോസഫ് (ചെയർമാൻ) 39207951, സിമി ലിയോ (ചീഫ് കോർഡിനേറ്റർ) 36268208, ജോഷി വിതയത്തിൽ (വൈസ് ചെയർമാൻ) 37373466, സിമി അശോക് (വൈസ് ചെയർപേഴ്സൺ) 39042017, പ്രെറ്റി റോയ് (വൈസ് ചെയർപേഴ്സൺ) 39838514.

Get more updates from Pudukad News on Google