"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ മൂന്ന് കുട്ടികൾക്ക് കള്ള് നൽകി. ഷാപ്പ് ലൈസൻസിക്കും ജീവനക്കാരനുമെതിരെ പോലീസ് കേസ്. സംഭവം പുറത്തറിഞ്ഞത് കള്ള് കഴിച്ച് ബസിൽ യാത്ര ചെയ്ത പെൺകുട്ടി റോഡരികിൽ കുഴഞ്ഞുവീണതോടെ

September 21, 2026
Share this post to
🌐 Select your Language:

Current: മലയാളം

കൊച്ചി: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥികൾക്ക് നിയമവിരുദ്ധമായി കള്ള് നൽകിയ സംഭവത്തിൽ ഷാപ്പ് ലൈസൻസിക്കും ജീവനക്കാരനുമെതിരെ വടക്കൻ പറവൂർ പോലീസ് കേസെടുത്തു. 

പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും ഉൾപ്പെടെ മൂന്ന് വിദ്യാർത്ഥികൾക്ക് കള്ള് വിതരണം ചെയ്ത സംഭവത്തിലാണ് പറവൂർ-ചെറായി റോഡിൽ ചേരായിപാടത്തിന് സമീപം പ്രവർത്തിക്കുന്ന കള്ളുഷാപ്പിനെതിരെ നിയമനടപടി സ്വീകരിച്ചത്.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പതിനാറ് വയസ്സ് മാത്രം പ്രായമുള്ള രണ്ട് പെൺകുട്ടികളും പ്രായപൂർത്തിയാകാത്ത ഇവരുടെ സുഹൃത്തായ ആൺകുട്ടിയും സംഘമായെത്തിയാണ് ഷാപ്പിലിരുന്ന് മദ്യപിച്ചത്.

കള്ള് കഴിച്ച ശേഷം മടക്കയാത്രയ്ക്കായി ബസിൽ കയറിയ പെൺകുട്ടികളിലൊരാൾക്ക് യാത്രാമധ്യേ കടുത്ത ഛർദ്ദിയും ശാരീരികാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. തുടർന്ന് ബസ് മുനമ്പം ഭാഗത്തെത്തിയപ്പോൾ ബസിറങ്ങിയ പെൺകുട്ടി റോഡരികിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. 

സ്ഥിതി ഗുരുതരമാണെന്ന് കണ്ട് ബസ് ജീവനക്കാരും സമീപത്തെ വ്യാപാരികളും നാട്ടുകാരും ഉടൻതന്നെ പോലീസിനെ വിവരമറിയിച്ചു. മുനമ്പം പോലീസ് സ്ഥലത്തെത്തി പെൺകുട്ടിയെ ഉടനടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും രക്ഷിതാക്കളെ വിവരം അറിയിക്കുകയുമായിരുന്നു.

ആശുപത്രിയിൽ നടത്തിയ വിശദമായ വൈദ്യപരിശോധനയിൽ അമിതമായ അളവിൽ കള്ള് ഉള്ളിൽ ചെന്നതാണ് കുട്ടിയുടെ നില വഷളാകാനും കുഴഞ്ഞുവീഴാനും കാരണമായതെന്ന് സ്ഥിരീകരിച്ചു.

തുടർന്ന് കുട്ടികളുടെ ബന്ധുക്കൾ നൽകിയ രേഖാമൂലമുള്ള പരാതിയുടെ അടിസ്ഥാനത്തിൽ പറവൂർ പോലീസ് ഷാപ്പ് ജീവനക്കാർക്കെതിരെ അബ്കാരി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. 

ഷാപ്പിലെത്തിയ വിദ്യാർത്ഥികൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന വിവരം കടയുടമയ്ക്കും ജീവനക്കാർക്കും മുൻകൂട്ടി അറിയാമായിരുന്നോ എന്ന കാര്യം വിശദമായി പരിശോധിച്ചുവരികയാണെന്നും നിലവിൽ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. 

Get more updates from Pudukad News on Google