"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

“ക​മ​ൽ സാ​ർ വി​ളി​ച്ച​പ്പോ​ൾ പേ​ടി​ച്ചു​പോ​യി…’; മ​രിച്ചിട്ടില്ലെന്ന് വ​ടി​വു​ക്ക​ര​സി, ആരാണ് ഇത്തരത്തിലുള്ള നീച പ്രവൃത്തിക്കുപിന്നിലെന്നും താരം

September 21, 2026
Share this post to
🌐 Select your Language:

Current: മലയാളം

താ​ൻ മ​ര​ണ​പ്പെ​ട്ടെന്ന രീ​തി​യി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​കളോടു പ്രതികരിച്ച് പ്ര​ശ​സ്ത ന​ടി വ​ടി​വു​ക്ക​ര​സി. താ​ൻ പൂ​ർണ ആ​രോ​ഗ്യ​വ​തി​യാ​ണെ​ന്നും സി​നി​മ​യി​ലും സീ​രി​യ​ലു​ക​ളി​ലും അ​ഭി​ന​യി​ച്ചു​കൊ​ണ്ട് സ​ജീ​വ​മാ​യി തു​ട​രു​ക​യാ​ണെ​ന്നും അ​വ​ർ അ​റി​യി​ച്ചു. ആരാണ് ഇത്തരത്തിലുള്ള വാർത്തകൾക്കു പിന്നിലെന്ന് അറിയില്ലെന്നും താരം പറഞ്ഞു.

വാ​ർ​ത്ത​യ​റി​ഞ്ഞ് ന​ട​ൻ ക​മ​ൽ ഹാ​സ​ൻ നേ​രി​ട്ട് ഫോ​ണി​ൽ വി​ളി​ച്ച അ​നു​ഭ​വ​വും വ​ടി​വു​ക്ക​ര​സി പ​ങ്കു​വെ​ച്ചു.


ക​മ​ൽ ഹാ​സന്‍റെ ഫോ​ൺ കോ​ൾ വ​ന്ന​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന് എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചോ എ​ന്ന് ക​രു​തി താ​ൻ ആ​ദ്യം പേ​ടി​ച്ചു​പോ​യെ​ന്നും, എ​ന്നാ​ൽ ത​ന്‍റെ വി​വ​ര​ങ്ങ​ൾ തി​ര​ക്കാ​നാ​ണ് അ​ദ്ദേ​ഹം വി​ളി​ച്ച​തെ​ന്ന് പി​ന്നീ​ട് മ​നസി​ലാ​യെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

 

തന്‍റെ ആ​രോ​ഗ്യ​സ്ഥി​തി​യെ​ക്കു​റി​ച്ച് ആ​ശ​ങ്ക​പ്പെ​ട്ട് വി​ളി​ച്ച എ​ല്ലാ​വ​ർ​ക്കും ന​ടി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. പ്ര​ഭു​വും സു​ക​ന്യ​യും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ പ്ര​ഭു​വി​ന്‍റ അ​മ്മ​യാ​യി അ​ഭി​ന​യി​ക്കാ​ൻ കാ​രൈ​ക്കു​ടി​യി​ലേ​ക്ക് പോ​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് താ​നെ​ന്നും വ​ടി​വു​ക്ക​ര​സി കൂ​ട്ടി​ച്ചേ​ർ​ത്തു. ‘കാ​ർ​ത്തി​ക ദീ​പം’ എ​ന്ന ജ​ന​പ്രി​യ ടെ​ലി​വി​ഷ​ൻ പ​ര​മ്പ​ര​യു​ടെ ചി​ത്രീ​ക​ര​ണം അ​ടു​ത്തി​ടെ​യാ​ണ് അ​വ​ർ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

Get more updates from Pudukad News on Google