ബ്രസീൽ-ഇന്ത്യൻ ഫുട്ബോൾ പ്രദർശന മത്സരത്തിന് മുന്നോടിയായി ലഹരിക്കെതിരെ ബൈക്ക് റാലി; ബോചെ ഉദ്ഘാടനം ചെയ്തു, 500ലേറെ പേർ പങ്കെടുത്തു | Brazil Legends vs Indian All Stars
Current: മലയാളം

കൊച്ചി: ബ്രസീൽ ഫുട്ബോൾ ഇതിഹാസ താരങ്ങളും ഇന്ത്യൻ താരങ്ങളും ഏറ്റുമുട്ടുന്ന പ്രദർശന മത്സരത്തിന് മുന്നോടിയായി ലഹരിക്കെതിരെ ബൈക്ക് റാലി സംഘടിപ്പിച്ചു (Brazil Legends vs Indian All Stars). യുവജനങ്ങൾക്കിടയിൽ ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തുന്നതിനും ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് പിന്തുണ നൽകുന്നതിനുമായി സംഘടിപ്പിച്ച റാലി ആലുവയിൽ ദീപശിഖ തെളിയിച്ച് ബോചെ ഉദ്ഘാടനം ചെയ്തു.
നെറ്റോ ബാബു, മുൻ ഇന്ത്യൻ ഫുട്ബോൾ താരങ്ങളായ സി.കെ. വിനീത്, മുഹമ്മദ് റാഫി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അഞ്ഞൂറിലധികം പേർ പങ്കെടുത്ത ബൈക്ക് റാലി കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ സമാപിച്ചു. റാലിയിൽ പങ്കെടുത്തവർക്ക് ഫുട്ബോൾ മത്സരത്തിന്റെ സൗജന്യ ടിക്കറ്റുകളും ജേഴ്സികളും ബോചെ വിതരണം ചെയ്തു.
സെപ്റ്റംബർ 23ന് കൊച്ചിയിൽ ബ്രസീൽ ലെജൻഡ്സ്-ഇന്ത്യൻ ഓൾ സ്റ്റാർസ് മത്സരം
റൊണാൾഡീഞ്ഞോ ഉൾപ്പെടെയുള്ള ലോക ഫുട്ബോളിലെ പ്രമുഖ താരങ്ങൾ ഇന്ത്യൻ താരങ്ങളെ നേരിടുന്ന പ്രദർശന മത്സരം സെപ്റ്റംബർ 23 ബുധനാഴ്ച വൈകിട്ട് 7.30ന് കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കും. കായിക വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ് മത്സരം ഉദ്ഘാടനം ചെയ്യും. ഗാമൻ സ്പോർട്സാണ് സംഘാടകർ.
‘റിട്ടേൺ ഓഫ് ദി ടൈറ്റൻസ്’ എന്ന പേരിൽ സംഘടിപ്പിക്കുന്ന പ്രദർശന മത്സര പരമ്പരയുടെ സെലിബ്രിറ്റി ബ്രാൻഡ് അംബാസഡറായി ബോചെയെ തെരഞ്ഞെടുത്തിട്ടുണ്ട്.
‘നോ ഡ്രഗ്സ്’ കമന്റിന് സൗജന്യ ടിക്കറ്റ്
Boche Cinemania എന്ന യൂട്യൂബ് ചാനലിൽ ‘No Drugs’ എന്ന് കമന്റ് ചെയ്യുന്നവരിൽ നിന്ന് 500 പേരെ തിരഞ്ഞെടുത്ത് മത്സരത്തിന്റെ സൗജന്യ ടിക്കറ്റ് നൽകുമെന്ന് സംഘാടകർ അറിയിച്ചു. കൂടാതെ, ഒരു ഭാഗ്യശാലിക്ക് 1.25 ലക്ഷം രൂപ വിലമതിക്കുന്ന വി.വി.ഐ.പി ടിക്കറ്റും ലഭിക്കും.
വി.വി.ഐ.പി ടിക്കറ്റ് ലഭിക്കുന്ന വ്യക്തിക്ക് ഫുട്ബോൾ താരങ്ങൾക്കൊപ്പം ഫോട്ടോ എടുക്കാനും താരങ്ങളോടൊപ്പം ഡിന്നറിൽ പങ്കെടുക്കാനും അവസരം ലഭിക്കും.
മത്സരത്തിന്റെ ടിക്കറ്റുകൾ District by Zomato ആപ്പ് വഴി ലഭിക്കും. വിദ്യാർത്ഥികൾക്ക് ടിക്കറ്റ് വാങ്ങുമ്പോൾ ‘BOCHE 50’ കൂപ്പൺ കോഡ് ഉപയോഗിച്ച് 50 ശതമാനം ഡിസ്കൗണ്ട് ലഭിക്കുമെന്നും സംഘാടകർ അറിയിച്ചു.
‘ലഹരിക്കെതിരെ ഫുട്ബോൾ ലഹരി’
‘വിഷ്യോ എം ഫുതെബോൾ കോൺട്രാ വിഷ്യോ എം ഡ്രോഗാസ്’ എന്ന ബ്രസീലിയൻ പോർച്ചുഗീസ് മുദ്രാവാക്യം സമൂഹത്തിലേക്ക് എത്തിക്കുമെന്ന് ബോചെ പറഞ്ഞു. ‘ലഹരിക്കെതിരെ ഫുട്ബോൾ ലഹരി’ എന്നാണ് ഈ വാചകത്തിന്റെ അർത്ഥം.
സ്പോർട്സ്മാൻ എന്ന നിലയിൽ മത്സരത്തിന് പിന്തുണ നൽകുക മാത്രമാണ് തന്റെ ഉത്തരവാദിത്വമെന്നും ബോചെ വ്യക്തമാക്കി.
മത്സരിക്കുന്ന താരങ്ങൾ
റൊണാൾഡീഞ്ഞോ, റിവാൾഡോ, എഡ്മിൽസൺ, പൗലോ സെർജിയോ, ജോർജീഞ്ഞോ, വിയോള തുടങ്ങിയ താരങ്ങൾ ഉൾപ്പെടുന്ന ബ്രസീൽ ലെജൻഡ്സ് ടീമും ഐ.എം. വിജയൻ, ജോപോൾ അഞ്ചേരി, സി.കെ. വിനീത്, എൻ.പി. പ്രദീപ്, കെ.ടി. ചാക്കോ, മെഹ്താബ് ഹൊസൈൻ, അർണബ് മൊണ്ടാൽ തുടങ്ങിയവർ ഉൾപ്പെടുന്ന ഇന്ത്യൻ ഓൾ സ്റ്റാർസ് ടീമും തമ്മിലാണ് മത്സരം.
English Short Story Summary:
A bike rally promoting a drug-free message and supporting Operation Thoofan was held in Aluva ahead of the Brazil Legends vs Indian All Stars exhibition football match in Kochi. More than 500 people participated in the rally, which concluded at Jawaharlal Nehru Stadium.




