"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദ സാധ്യത: കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് | Kerala Weather Update

September 22, 2026
Share this post to
🌐 Select your Language:

Current: മലയാളം

Kerala Weather Update

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദം അടുത്ത 12 മണിക്കൂറിനുള്ളിൽ അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം സെപ്റ്റംബർ 23 രാത്രിയോ 24 പുലർച്ചെയോ വിശാഖപട്ടണത്തിനും ഗോപാൽപൂരിനും ഇടയിലൂടെ ആന്ധ്രാപ്രദേശ്–ഒഡീഷ തീരത്ത് കരതൊടും.(Kerala Weather Update, Bay Of Bengal Deep Depression Likely To Bring Heavy Rain And Thunderstorms To Kerala)

ന്യൂനമർദ്ദ രൂപീകരണത്തിന്റെ ഫലമായി കേരളത്തിൽ സെപ്റ്റംബർ 22 മുതൽ 26 വരെ വ്യാപകമായി മിതമായ മഴയ്ക്കും ചിലയിടങ്ങളിൽ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. സെപ്റ്റംബർ 22 മുതൽ 25 വരെ മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിലുണ്ട്.

യെല്ലോ അലർട്ട് 

സെപ്റ്റംബർ 23: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർഗോഡ്

സെപ്റ്റംബർ 24: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

സെപ്റ്റംബർ 25: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

ഈ ദിവസങ്ങളിൽ 24 മണിക്കൂറിൽ 64.5 മി.മീ മുതൽ 115.5 മി.മീ വരെ മഴ ലഭിച്ചേക്കാം. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.

Story Summary

The India Meteorological Department has warned that a depression in the Bay of Bengal is likely to intensify into a deep depression and cross the Andhra Pradesh-Odisha coast by September 24. Consequently, Kerala is expected to experience widespread rainfall, isolated heavy showers, squally winds, and thunderstorm activities from September 22 to 26, with yellow alerts issued across several districts.

Get more updates from Pudukad News on Google