കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മധ്യവയസ്കൻ. ലാബ് ജീവനക്കാരെ ആക്രമിച്ചു
🌐 Select your Language:
Current: മലയാളം
Current: മലയാളം

കൊയിലാണ്ടി: കോഴിക്കോട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ലാബ് ജീവനക്കാരെ ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മധ്യവയസ്‌കൻ. നെല്ലിയോട്ടുകുന്ന് സ്വദേശി മുഹമ്മദ് റാഫിയാണ് ജീവനക്കാരെ ആക്രമിച്ചത്.
ലാബിലെത്തിയ ഇയാൾ ജീവനക്കാർക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ ഇടപെട്ട് ഇയാളെ പൊലീസിന് കൈമാറി.
Get more updates from Pudukad News on Google




