"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

തിരുവോണം ബംപര്‍ വില്‍പനയില്‍ വന്‍കുതിപ്പ്, ഇതുവരെ വിറ്റഴിച്ചത് 87.68 ലക്ഷം ടിക്കറ്റുകള്‍. നറുക്കെടുപ്പ് ഈ മാസം 26ന്

September 22, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവോണം ബംപര്‍ 2026 ഭാഗ്യക്കുറി വില്‍പന തകൃതി. ഈ 26ന് ഓണം ബമ്പര്‍ ലോട്ടറി നറുക്കെടുപ്പ് നടക്കാനിരിക്കെ വില്‍പന കുതിക്കുകയാണ്. നറുക്കെടുപ്പിന് 4 ദിവസം ബാക്കിനില്‍ക്കെ 87.68 ലക്ഷം ലോട്ടറി ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു. സര്‍ക്കാരിന് 438 കോടി രൂപയുടെ നേട്ടമാണ് ഓണം ബമ്പറിലൂടെ ഉണ്ടായിരിക്കുന്നത്.


90 ലക്ഷം ടിക്കറ്റുകളുടെ വില്‍പ്പന ലക്ഷ്യമിട്ട് ജൂലൈ 20നാണ് തിരുവോണം ബംപര്‍ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്. അംഗീകൃത ലോട്ടറി ഏജന്റുമാരും വില്‍പ്പനക്കാരും മുഖേന സംസ്ഥാനത്ത് ടിക്കറ്റ് വില്‍പ്പന പുരോഗമിക്കുകയാണ്.


30 കോടി രൂപ ഒന്നാം സമ്മാനമായി ലഭിക്കുമ്പോള്‍ രണ്ടാം സമ്മാനം ലഭിക്കുന്ന 20 പേര്‍ക്ക് ഒരു കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനമായി 20 പേര്‍ക്ക് കാല്‍ക്കോടി രൂപ ലഭിക്കും. 


ആകെ 5,34,670 സമ്മാനങ്ങളാണ് ഇത്തവണയും നല്‍കുക. ഓണം ബംപര്‍ ലോട്ടറി സമ്മാനമായി ആകെ നല്‍കേണ്ടത് 125.54 കോടി രൂപയാണ്. ലോട്ടറി ഏജന്‍സി കമ്മീഷനായി 12.55 കോടി രൂപയും കൂട്ടിയാല്‍ 138.09 കോടി രൂപയാകും ഇത്.

2025ല്‍ ഓണം ബമ്പര്‍ ഒന്നാം സമ്മാനം 25 കോടി രൂപയായിരുന്നുവെങ്കില്‍ ഈ വര്‍ഷം ബംപര്‍ സമ്മാനത്തുക 30 കോടി രൂപയാക്കി ഉയര്‍ത്തി. എന്നാല്‍ ടിക്കറ്റ് തുകയായ 500 രൂപയില്‍ മാറ്റം വരുത്തിയില്ല. സമ്മാനത്തുക ഇത്തവണ ഉയര്‍ന്നതോടെ ടിക്കറ്റ് വില്‍പ്പനയില്‍ കുതിപ്പ് തുടരുകയായിരുന്നു. സമ്മാനത്തുക 30 കോടി രൂപയായി വര്‍ധിപ്പിച്ചതും കൂടുതല്‍ പേര്‍ക്ക് സമ്മാനം ലഭിക്കുന്ന തരത്തില്‍ സമ്മാനക്രമം പരിഷ്‌കരിക്കുകയും ചെയ്തത് വില്‍പ്പന വര്‍ധിപ്പിച്ചു.

Get more updates from Pudukad News on Google