"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

വിവാഹ കാറ്ററിംഗ് തട്ടിപ്പ്: ഗൂഗിൾ പേ വഴി മുൻകൂർ പണം വാങ്ങിയ ശേഷം അവസാന നിമിഷം പിന്മാറിയെന്ന് പരാതി, കാഞ്ഞിരപ്പള്ളി സ്വദേശി വിഷ്ണു മോഹനെതിരെ കൂത്താട്ടുകുളത്ത് കേസ്; കോട്ടയം, കൊല്ലം ജില്ലകളിലും സമാന പരാതികൾ | Koothattukulam catering fraud

September 22, 2026
Share this post to
🌐 Select your Language:

Current: മലയാളം

Koothattukulam catering fraud

കൂത്താട്ടുകുളം: വിവാഹ ചടങ്ങുകൾക്ക് ഭക്ഷണം നൽകാമെന്ന് കരാർ ചെയ്ത് മുൻകൂറായി പണം കൈപ്പറ്റിയ ശേഷം വാഗ്ദാനം പാലിക്കാതെ വഞ്ചിച്ചെന്ന പരാതിയിൽ കാറ്ററിംഗ് സ്ഥാപന ഉടമക്കെതിരെ കൂത്താട്ടുകുളം പൊലീസ് കേസെടുത്തു (Koothattukulam catering fraud). കോട്ടയം കാഞ്ഞിരപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഉദയം ഇവന്റ് കാറ്ററിംഗ്’ ഉടമ വിഷ്ണു മോഹനെതിരെയാണ് കേസ്.

പാലക്കുഴ കോഴിപ്പിള്ളിപ്പടി പടിഞ്ഞാറേമ്യാലിൽ സുമംഗലാദേവി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

പരാതിക്കാരിയുടെ മകന്റെ വിവാഹവുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 16ന് നടന്ന ഹൽദി ചടങ്ങിൽ 150 പേർക്കും ഓഗസ്റ്റ് 22ന് നടന്ന വിവാഹ റിസപ്ഷനിൽ 1,000 പേർക്കും ഭക്ഷണം തയ്യാറാക്കി നൽകാമെന്ന് വിഷ്ണു മോഹൻ ഏറ്റിരുന്നതായി പരാതിയിൽ പറയുന്നു. ഇതിന്റെ ഭാഗമായി വിവിധ ഘട്ടങ്ങളിലായി ഗൂഗിൾ പേ വഴി പരാതിക്കാരിയിൽ നിന്നും മകനിൽ നിന്നും ആകെ 1.35 ലക്ഷം രൂപ മുൻകൂറായി വാങ്ങിയെന്നാണ് ആരോപണം.

എന്നാൽ ഹൽദി ചടങ്ങിൽ 100 പേർക്കുള്ള ഭക്ഷണം മാത്രമാണ് നൽകിയതെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് വിവാഹ റിസപ്ഷന് രണ്ട് ദിവസം മാത്രം ശേഷിക്കെ ഭക്ഷണം തയ്യാറാക്കി നൽകാൻ കഴിയില്ലെന്ന് കാറ്ററിംഗ് ഉടമ അറിയിക്കുകയും മറ്റാരെയെങ്കിലും ഏൽപ്പിക്കാൻ നിർദേശിച്ച് പിന്മാറുകയുമായിരുന്നുവെന്നാണ് പരാതി.

ഹൽദി ചടങ്ങിന് നൽകിയ ഭക്ഷണത്തിന്റെ ചെലവായ 25,000 രൂപ കുറച്ച ശേഷം ബാക്കി 1.10 ലക്ഷം രൂപ തിരികെ നൽകാതെ വിശ്വാസവഞ്ചന നടത്തിയെന്നാണ് സുമംഗലാദേവിയുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇതിന് പുറമെ കോട്ടയം, കൊല്ലം ജില്ലകളിൽ സമാന രീതിയിലുള്ള തട്ടിപ്പുകൾ നടത്തിയെന്ന പരാതികളിലും വിഷ്ണു മോഹനെതിരെ പൊലീസ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

English Story Summary:
Koothattukulam Police have registered a case against the owner of a catering firm for allegedly taking ₹1.35 lakh in advance for wedding functions and failing to provide the promised food service. The complainant alleged that only part of the catering service was provided and ₹1.10 lakh was not refunded.

Get more updates from Pudukad News on Google