ട്രെയിനിൽ മോഷണ ശ്രമം നടത്തിയ ആളെ യാത്രക്കാർ തടഞ്ഞുവെച്ച് പോലീസിലേൽപ്പിച്ചു
Current: മലയാളം

ഒലവക്കോട്: ട്രെയിനിൽ മോഷണ ശ്രമത്തിത്തിനിടെ യാത്രക്കാർ തടഞ്ഞുവെച്ച മോഷ്ടാവിനെ റെയിൽവേ പോലീസ് പിടികൂടി കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
മലപ്പുറം തിരൂർ ആലത്തിയൂർ കോരൻ മകൻ ഉണ്ണികൃഷ്ണൻ(53)ആണ് പിടിയിലായത്. മോഷണക്കേസ് ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.
ചൊവ്വാഴ്ച്ച കാരക്കലിൽ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന ടീ ഗാർഡൻ എക്സ്പ്രസിലെ യാത്രക്കാരിയുടെ കയ്യിലുണ്ടായിരുന്ന ബാഗ് പിടിച്ചു വലിച്ചു മോഷ്ടിക്കാൻ ശ്രമിച്ചപ്പോൾ യാത്രക്കാരി ബഹളം വെച്ചപ്പോൾ കോച്ചിലെ മറ്റ് യാത്രക്കാരൻ പ്രതിയെ തടഞ്ഞു വെക്കുകയും പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ എത്തിയതും ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ കെ കൃഷ്ണകുമാർ, സുനിൽകുമാർ, പ്രതീഷ് എന്നിവരും ആർപിഎഫ് എസ്ഐ ബിനോയ് കുര്യൻ, എ എസ് ഐ സജി അഗസ്റ്റിൻ, ഹെഡ് കോൺസ്റ്റബിൾ സവിൻ, കോൺസ്റ്റബിൾ മനോജ് എന്നിവരും പ്രതിയെ പിടികൂടി.
ചോദ്യം ചെയ്തതിൽ പ്രതിയുടെ കൈവശം രണ്ട് മൊബൈൽ ഫോണുകൾകണ്ടെത്തി.വിശദമായി ചോദ്യം ചെയ്തതിൽ മൊബൈൽ ഫോണുകൾ കോയമ്പത്തൂരിൽ നിന്നും വരികയായിരുന്ന ഒരു യാത്രക്കാരന്റെ കൈയിൽ നിന്നും മോഷ്ടിച്ചതാണെന്നും കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
അടുത്തകാലത്തായി ട്രെയിനിൽ മൊബൈൽ ഫോണുകൾ മോഷണം പോയതിൽ ഈ പ്രതിക്ക് പങ്കുണ്ടോ എന്ന് റെയിൽവേ പോലീസ് ഊർജ്ജിതമായി അന്വേഷണം നടത്തിവരുന്നതായും പോലീസ് പറഞ്ഞു.




