"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ജീവനക്കാരുടെ സർവീസ് പ്രശ്‌നങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണാൻ സർവീസ് ക്ലിനിക്ക് ഇന്ന് പ്രവർത്തനമാരംഭിക്കും

September 23, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിൽ കെട്ടിക്കിടക്കുന്ന സർവീസ് സംബന്ധമായ പരാതികളും ഫയലുകളും വേഗത്തിൽ തീർപ്പാക്കുന്നതിനായി പ്രത്യേക ‘ സർവീസ് ക്ലിനിക്ക് ‘ സംഘടിപ്പിക്കുന്നു. 

ജീവനക്കാരുടെ ആനുകൂല്യങ്ങൾ, പ്രൊമോഷൻ, പെൻഷൻ, സർവീസ് ക്രമവൽക്കരണം എന്നിവയുമായി ബന്ധപ്പെട്ട തടസങ്ങൾ പരിഹരിച്ച് ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കുകയാണ് ഈ സംരഭത്തിന്റെ പ്രധാന ലക്ഷ്യം.


സർവീസ് വിഷയങ്ങളിൽ കൃത്യമായ നിയമോപദേശം നൽകി ഫയൽ തീർപ്പാക്കൽ വേഗത്തിലാക്കാൻ വകുപ്പിലെയും ധന, നിയമ വകുപ്പുകളിലെയും മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ക്ലിനിക്ക് പ്രവർത്തിക്കുക.


സർവീസ് ക്ലിനിക്കിന്റെ ഉദ്ഘാടനം നാളെ (സെപ്റ്റംബർ 23) ഉച്ചയ്ക്ക് 2 മണിക്ക് അനക്‌സ് 2 സെക്രട്ടേറിയേറ്റിലെ ലയം ഹാളിൽ നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ നിർവഹിക്കും. ഒന്നിടവിട്ടുള്ള ശനിയാഴ്ച്ചകളിലാണ് ക്ലിനിക്ക് നടത്തുന്നത്.

സർവീസ് വിഷയങ്ങളിലെ കാലതാമസം ഒഴിവാക്കാനും, ഭരണനിർവ്വഹണം കൂടുതൽ കാര്യക്ഷമമാക്കാനും സർവീസ് ക്ലിനിക്ക് സഹായകമാകും.

Get more updates from Pudukad News on Google