അനോയിന്റിംഗ് ഫയർ ബൈബിൾ കൺവെൻഷൻ സെപ്റ്റംബർ 26-ന് ഡബ്ലിനിൽ
Current: മലയാളം

ഡബ്ലിൻ: നാലാം ശനിയാഴ്ചകളിൽ ഡബ്ലിനിൽ നടന്നുവരുന്ന അനോയിന്റിംഗ് ഫയർ ബൈബിൾ കൺവെൻഷൻ (മലയാളം ) സെപ്റ്റംബർ 26 ശനിയാഴ്ച ബ്യൂമൗണ്ടിലെ ബ്ലെസ്ഡ് മാർഗ്ഗരേട് ബോൾ ദേവാലയത്തിൽ രാവിലെ 11 മണി മുതൽ വൈകുന്നേരം 4.30 വരെ നടക്കും.
ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചനിലൂടെ പരിശുദ്ധാത്മാവിന്റെ പ്രേരണയിൽ രൂപം കൊണ്ട അനോയിന്റിംഗ് ഫയർ കത്തോലിക്ക മിനിസ്ട്രി (എ എഫ് സി എം) ആണ് ഡബ്ലിനിലെ ബൈബിൾ കൺവെൻഷന് നേതൃത്വം നൽകുന്നത്. അനേകരുടെ ജീവിതത്തിൽ വിശ്വാസവളർച്ചയ്ക്കും ദൈവിക ഇടപെടലുകൾക്കും വഴിയൊരുക്കിയ എ എഫ് സി എം-ന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ കൺവെൻഷനിൽ വിവിധ ആത്മീയ ശുശ്രൂഷകൾ ഉണ്ടായിരിക്കും.
വിശുദ്ധ ബലി, ദിവ്യകാരുണ്യ ആരാധന, വിശുദ്ധ കുമ്പസാരം, വചന ശുശ്രൂഷ, സ്തുതിയാരാധന എന്നിവ കൺവെൻഷന്റെ ഭാഗമായി നടക്കും.
എല്ലാ വിശ്വാസികളെയും കൺവെൻഷനിലേക്ക് എ എഫ് സി എം അയർലണ്ട് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.




