"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

തെരുവുനായ ആക്രമണം: ചാരുംമൂട്ടിൽ വ്യാപാരിയടക്കം 3 പേർക്ക് പരിക്ക് | Stray Dog Attacks

September 23, 2026
Share this post to
🌐 Select your Language:

Current: മലയാളം

Stray Dog Attacks

ആലപ്പുഴ: ചാരുംമൂട് ടൗണിൽ വീണ്ടും തെരുവുനായുടെ ആക്രമണം. വ്യാപാരിയും വഴിയാത്രക്കാരിയും ഉൾപ്പെടെ മൂന്ന് പേർക്ക് കടിയേറ്റു. വ്യാപാരിയായ ഷൗക്കത്ത്, വഴിയാത്രക്കാരിയായ വയോധിക, ഭക്ഷണപ്പൊതി വാങ്ങാനെത്തിയ മറ്റൊരു വയോധികൻ എന്നിവർക്കാണ് പരിക്കേറ്റത്.(Stray Dog Attacks Three People In Charummoodu Town Locals Neutralize Dog)

ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ കിഴക്കേ ബസ് സ്റ്റോപ്പിന് സമീപമായിരുന്നു സംഭവം. കടിയേറ്റവർ നൂറനാട് സാനിറ്റോറിയം ആശുപത്രിയിൽ ചികിത്സ തേടി. കടയ്ക്ക് മുന്നിൽ നിന്ന ഷൗക്കത്തിന്റെ കാലിൽ കടിച്ച ശേഷം ഓടിയ നായ, സമീപത്തുണ്ടായിരുന്ന വയോധികയെയും ആക്രമിക്കുകയായിരുന്നു.

തുടർന്ന് ഭക്ഷണപ്പൊതി എടുക്കാൻ എത്തിയ വയോധികന് നേരെ തിരിഞ്ഞു. സമീപത്തെ കടയിലേക്ക് വന്ന യുവതിയെ ആക്രമിക്കാൻ തുനിഞ്ഞ നായയെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾക്ക് കടിയേറ്റത്. കടിയേറ്റിട്ടും വയോധികൻ നായയെ പിടിച്ച് നിർത്തിയതോടെ ഓടിയെത്തിയ നാട്ടുകാർ വടികൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു.

Story Summary

Three people, including a trader and two elderly pedestrians, were injured in a stray dog attack at Charummoodu town near Mavelikara. The aggressive dog, which bit multiple people near the eastern bus stop, was eventually neutralized by local residents.

Get more updates from Pudukad News on Google