ഹേമ കമ്മറ്റി റിപ്പോർട്ട്: മുഖ്യമന്ത്രി ഇടപെടണം – ആർടിഐ കേരള ഫെഡറേഷൻ സംസ്ഥാന കമ്മറ്റി യോഗം
Current: മലയാളം

തിരുവനന്തപുരം: ഹേമ കമ്മറ്റി റിപ്പോർട്ടിൽനിന്ന് നിയമപ്രകാരം അനുവദനീയമായ വിവരങ്ങൾ പുറത്തുവിടാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് ആർടിഐ കേരള ഫെഡറേഷൻ സംസ്ഥാന കമ്മറ്റി യോഗം ആവശ്യപ്പെട്ടു.
മലയാള സിനിമയുടെ പിന്നാമ്പുറത്തെ അരുതായ്മകളെ സംരക്ഷിക്കുന്നതായിരുന്നു അന്നത്തെ സർക്കാർ നിലപാട്.
മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ, സംസ്ഥാന വിവരാവകാശ കമ്മിഷൻ നിർദ്ദേശിച്ചതും ഹൈക്കോടതി ശരിവച്ചതുമായ വിവരങ്ങളെങ്കിലും പുറത്തുവിടാൻ സാംസ്‌കാരിക വകുപ്പിന് മുഖ്യമന്ത്രി നിർദ്ദേശം നല്കണമെന്നും യോഗം ആവശ്യം ഉന്നയിച്ചു.
റിപ്പോർട്ടിൻറെ പകർപ്പ് നല്കാൻ 2024 ജൂലൈ അഞ്ചിന് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ. അബ്ദുൽ ഹക്കീം ഉത്തരവിട്ടെങ്കിലും അതിൽനിന്ന് പ്രസക്തമായ പലഭാഗങ്ങളും സർക്കാർ പൂഴ്ത്തിയിരിക്കുകയാണെന്നും അവ എത്രയും വേഗം പുറത്തുവിടണമെന്നും ഫെഡറേഷൻ സംസ്ഥാന കമ്മറ്റി യോഗം പ്രമേയത്തിൽ ആവശ്യപ്പെട്ടു. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ സാംസ്‌കാരിക വകുപ്പിന് മുഖ്യമന്ത്രി നിർദ്ദേശം നല്കണം.
ഈ ആവശ്യം ഉന്നയിച്ച് സാംസ്‌കാരിക വകുപ്പിലും വിവരാവകാശ കമ്മിഷനിലും ലഭിച്ചിട്ടുള്ള പരാതികളിൽ തീരുമാനമെടുക്കാത്തിനെതിരെ സർക്കാറിന് സംഘടനാ പ്രതിനിധികൾ നിവേദനം നല്കും. നടപടിയുണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമരത്തിനും ഹൈക്കോടതിയെ സമീപിക്കാനും യോഗം തീരുമാനിച്ചു.
സംസ്ഥാന പ്രസിഡൻറ് ശശികിഴക്കട ആധ്യക്ഷ്യം വഹിച്ചു.ജനറൽ സെക്രട്ടറി ജോളി പാവേലിൽ, കെ. എസ്. ഹരിലാൽ തുടങ്ങിയവർ സംസാരിച്ചു.




