ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ കേരളത്തിന് ആദ്യ തോൽവി: ഒമാൻ്റെ വിജയം 15 റൺസിന്
ഒമാൻ 48.4 ഓവറിൽ 240/10, കേരളം 48.3 ഓവറിൽ 225/10
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഒമാൻ തുടക്കത്തിലെ തകർച്ചയിൽ നിന്നും ശക്തമായി തിരിച്ചു വന്നാണ് ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്. മുൻനിര ബാറ്റർമാർ പരാജയപ്പെട്ടതോടെ ഒരു ഘട്ടത്തിൽ അഞ്ച് വിക്കറ്റിന് 78 റൺസെന്ന നിലയിലായിരുന്നു ഒമാൻ.
ആറാം വിക്കറ്റിൽ ക്യാപ്റ്റൻ വിനായക് ശുക്ലയും ജിതൻ രാമനന്ദിയും ചേർന്നുള്ള 83 റൺസിന്റെ കൂട്ടുകെട്ടാണ് ഒമാനെ കരകയറ്റിയത്. ജിതൻ 44ഉം വിനായക് 82ഉം റൺസെടുത്തു. 38 റൺസെടുത്ത ജീത് ഷായും ഒമാൻ ബാറ്റിങ് നിരയിൽ തിളങ്ങി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് വേണ്ടി രോഹൻ നായരും അബ്ദുൾ ബാസിദും മാത്രമാണ് മികച്ച പ്രകടനം കാഴ്ച വച്ചത്. ഓപ്പണർമാരായ ഗോവിന്ദ് ദേവ് പൈ 25ഉം കൃഷ്ണപ്രസാദ് 16ഉം റൺസ് നേടി മടങ്ങി. അഖിൽ സ്കറിയ 24 റൺസെടുത്തപ്പോൾ സിജോമോൻ ജോസഫ് ഒൻപത് റൺസിനും നിഖിൽ തോട്ടത്ത് പൂജ്യത്തിനും പുറത്തായി.




