"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഐ.ഡി.എസ്.എഫ്.എഫ്.കെ: ഡെലിഗേറ്റ് കിറ്റ് വിതരണോദ്ഘാടനം 23ന് നടക്കും

September 23, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം: സെപ്റ്റംബർ 25 ന് തിരുവനന്തപുരത്ത് ആംരംഭിക്കുന്ന 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ (ഐ.ഡി.എസ്.എഫ്.എഫ്.കെ) ഡെലിഗേറ്റ് കിറ്റ് വിതരണ ഉദ്ഘാടനം ഇന്ന് (സെപ്റ്റംബർ 23) പകൽ 11:30-ന് കൈരളി തിയറ്റർ പോർട്ടിക്കോയിൽ വച്ചുനടക്കും. 

സാംസ്കാരിക-ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ്  ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരം ശ്യാം മോഹന് ആദ്യ പാസ് നൽകിയും ചലച്ചിത്ര നടി പാർവ്വതി ആർ. കൃഷ്ണയ്ക്ക് ഡെലിഗേറ്റ് കിറ്റ് സമ്മാനിച്ചുമാണ് മന്ത്രി വിതരണോദ്ഘാടനം നിർവഹിക്കുക. 


സാംസ്കാരിക വകുപ്പ് ഡയറക്ടർ ഇമ്പശേഖർ കെ. ഐ.എ.എസ് അധ്യക്ഷത വഹിക്കും. ചലച്ചിത്ര അക്കാദമി സെക്രട്ടറി ഇൻ ചാർജ് സജിത് സി.സി, ഡെപ്യൂട്ടി ഡയറക്ടർ ഫെസ്റ്റിവൽ ഇൻ ചാർജ്  എൻ. പി സജീഷ് എന്നിവർ പങ്കെടുക്കും. 


കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഐ. ഡി.എസ്.എഫ്.എഫ്.കെ സെപ്റ്റംബർ 25 മുതൽ 30 വരെ തിരുവനന്തപുരത്തെ കൈരളി, ശ്രീ, നിള തിയേറ്ററുകളിലായാണ് നടക്കുന്നത്. 

https://registration.iffk.in എന്ന വെബ്‌സൈറ്റ് വഴി ഡെലിഗേറ്റുകൾക്ക് രജിസ്റ്റർ ചെയ്യാം. ജി.എസ്.ടി ഉൾപ്പെടെ പൊതുവിഭാഗത്തിന് 590 രൂപയും വിദ്യാർത്ഥികൾക്ക് 354 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. കൈരളി തിയേറ്ററിൽ സജ്ജീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെൽ വഴി നേരിട്ടും (ഓഫ്‌ലൈൻ) രജിസ്ട്രേഷൻ സൗകര്യം ലഭ്യമാണ്.

Get more updates from Pudukad News on Google