"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

വടകര എംഡിഎംഎ കേസിൽ രണ്ടാമത്തെ അധ്യാപികയ്ക്കും ജാമ്യം. മൂന്നാം പ്രതി കാവ്യയ്ക്ക് ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. നേരത്തെ കീർത്തനയ്ക്കും ജാമ്യം ലഭിച്ചിരുന്നു. കേസിലെ മറ്റ് പ്രതികളുടെ ജാമ്യാപേക്ഷകൾ വരും ദിവസങ്ങളിൽ പരിഗണിക്കും

September 24, 2026
Share this post to
🌐 Select your Language:

Current: മലയാളം

കൊച്ചി: വടകരയിലെ അധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസില്‍ കുറ്റാരോപിതയായ രണ്ടാമത്തെ അധ്യാപികയ്ക്കും ജാമ്യം ലഭിച്ചു. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കൗസര്‍ എടപ്പകത്താണ് കേസിലെ മൂന്നാം പ്രതിയായ കാവ്യ(29)ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 

ഇതേ കേസില്‍ പ്രതിയും അധ്യാപികയുമായ കീര്‍ത്തനയ്ക്കും നേരത്തേ കോടതി ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ ജൂലൈ 25-നാണ് കൊയിലാണ്ടി സ്വദേശിനിയായ കാവ്യയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.


എംഡിഎംഎ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് യുവതിക്ക് വ്യക്തമായ പങ്കുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നാലാം പ്രതി നീഷ്മ, അഞ്ചാം പ്രതി ഇരിട്ടി സ്വദേശി ജിജില്‍ കുര്യാക്കോസ് എന്നിവരാണ് കേസില്‍ നിലവില്‍ കസ്റ്റഡിയിലുള്ള മറ്റ് പ്രതികള്‍. 


ഇവരുടെ ജാമ്യാപേക്ഷയും വരും ദിവസങ്ങളില്‍ കോടതി പരിഗണിക്കും. എം.ഡി.എം.എ. വില്‍പനയും സാമ്പത്തിക ഇടപാടുകളും നടത്തിയിരുന്നത് വയനാട് സ്വദേശിയായ ഷിന്റോയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

എന്നാല്‍ ഇയാളെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ആറുമാസത്തിനിടെ ഏകദേശം ഒരു കോടിയിലേറെ രൂപയാണ് ജിജിലിന്റെ അക്കൗണ്ടിലേക്ക് എത്തിയത്.


പിടികൂടിയ എംഡിഎംഎ വാണിജ്യ അളവില്‍ ഇല്ലാത്തതിനാല്‍ എന്‍ഡിപിഎസ് കേസ് നിലനില്‍ക്കില്ലെന്നതായിരുന്നു ജാമ്യാപേക്ഷയിലെ പ്രതിഭാഗം അഭിഭാഷകരുടെ പ്രധാന വാദം. 


തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡി ഇനി ആവശ്യമില്ലെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി കാവ്യയ്ക്ക് ജാമ്യം നല്‍കിയത്. അധ്യാപികമാരായ കീര്‍ത്തന, കാവ്യ, നീഷ്മ എന്നിവരെല്ലാം ജിജിലിന്‍റെ അക്കൗണ്ടിലേക്ക് പണം അയച്ചിരുന്നു. 

തുടര്‍ന്ന് ഈ തുക ജിജിലിന്‍റെ അക്കൗണ്ടില്‍ നിന്ന് വയനാട് സ്വദേശിയായ ഷിന്‍റോയുടെ അക്കൗണ്ടിലേക്കാണ് പോയതെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സമൂഹമാധ്യമങ്ങള്‍ വഴിയാണ് ഇയാളും അധ്യാപികമാരും ലഹരി വില്‍പ്പന നടത്തിയിരുന്നതെന്നാണ് പൊലീസ് പറയുന്നത്. 

പേരാമ്പ്ര ബിആര്‍സിയില്‍ താല്‍ക്കാലിക സ്‌പെഷ്യലിസ്റ്റ് അധ്യാപികമാരായി ജോലി ചെയ്തിരുന്നവരായിരുന്നു ഇവര്‍ മൂവരും. കേസില്‍ പ്രതികളായതിനെത്തുടര്‍ന്ന് ഇവരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. പ്രതിഭാഗത്തിന് വേണ്ടി അഭിഭാഷകനായ എം പി പ്രിയേഷ് കുമാര്‍ ഹാജരായി.

Get more updates from Pudukad News on Google