"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഗുരുഗ്രാമിലെ ഗോൾഫ് കോഴ്സ് റോഡിൽ മഹീന്ദ്ര സ്കോർപിയോയിൽ എത്തിയ അജ്ഞാതൻ അമ്മയും മകളും സഞ്ചരിച്ച കാർ ഇടിച്ചുതെറിപ്പിച്ചു: വാഹനം തടഞ്ഞുനിർത്തി ഇരുമ്പ് വടികൊണ്ട് അടിച്ച് തകർക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി; ഡാഷ്കാം ദൃശ്യങ്ങൾ കൈമാറിയിട്ടും കേസെടുക്കാൻ മടിച്ച് പോലീസ്

September 24, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാം ഗോള്‍ഫ് കോഴ്‌സ് റോഡില്‍ മഹീന്ദ്ര സ്‌കോര്‍പിയോ കാറിലെത്തിയ അജ്ഞാതന്‍ അമ്മയുടെയും മകളുടെയും വാഹനം ഇടിപ്പിക്കുകയും ഇരുമ്പ് വടി ഉപയോഗിച്ച് തകര്‍ക്കുകയും ചെയ്തതായി പരാതി. 


ഓഗസ്റ്റ് 27-ന് എ.ഐ.ടി ചൗക്കിന് സമീപം നടന്ന സംഭവത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ച സംഭവിച്ചതായി ഇരയായ 45-കാരി ആരോപിച്ചു. മുന്‍പ് ഡല്‍ഹി സ്വദേശിയായ വനിതാ ബൈക്കര്‍ ശിവാനി ‘സിയ’ ചൗഹാനെ കാറിടിച്ച് വീഴ്ത്തിയ അതേ പാതയിലാണ് ഈ അക്രമവും നടന്നത്.


സംഭവം നടന്നയുടന്‍ ഡാഷ്‌കാം ദൃശ്യങ്ങള്‍ സഹിതം പരാതി നല്‍കിയിട്ടും പോലീസ് കേസെടുക്കാന്‍ തയ്യാറായില്ലെന്ന് ഇരയായ സ്ത്രീ ആരോപിക്കുന്നു.

താല്‍ക്കാലിക രജിസ്‌ട്രേഷന്‍ നമ്പറിലുള്ള കാറായതിനാല്‍ കണ്ടെത്താന്‍ പ്രയാസമാണെന്ന ഒഴികഴിവ് പറഞ്ഞ പോലീസ്, നിരന്തരമായ ഇടപെടലുകള്‍ക്കൊടുവില്‍ ചൊവ്വാഴ്ച മാത്രമാണ് കേസെടുക്കാന്‍ തയ്യാറായത്. 

അക്രമിയും മകളും സഞ്ചരിച്ചിരുന്ന മാരുതി സ്വിഫ്റ്റ് കാറില്‍ ഇടിച്ച ശേഷം പാത തടസ്സപ്പെടുത്തി ഇരുമ്പ് വടിയെടുത്ത് കാറിന്റെ ഹെഡ്ലൈറ്റ് തകര്‍ക്കുകയായിരുന്നു. 


ഇരകളെ അധിക്ഷേപിച്ചെങ്കിലും ഭാരതീയ ന്യായ സംഹിതയിലെ കഠിനമായ വകുപ്പുകള്‍ ചുമത്താതെ വാഹനം അശ്രദ്ധമായി ഓടിച്ചതിനും വസ്തുവകകള്‍ നശിപ്പിച്ചതിനുമുള്ള നിസ്സാര വകുപ്പുകള്‍ മാത്രമാണ് പോലീസ് ചുമത്തിയിട്ടുള്ളത്. 


സിയ ചൗഹാന്റെ കേസില്‍ പോലീസ് സ്വമേധയാ വധശ്രമത്തിന് കേസെടുത്തിരുന്നുവെങ്കിലും തങ്ങളുടെ കാര്യത്തില്‍ പോലീസ് നിഷ്‌ക്രിയത്വം പാലിച്ചതായി കുടുംബം ആരോപിച്ചു.

 

Get more updates from Pudukad News on Google