"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

മെസ്സി തട്ടിപ്പ് കേസ്: എസ്‌ഐടി പിടിച്ചെടുത്ത ഡോളർ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ആന്റോ അഗസ്റ്റിൻ കോടതിയിൽ

September 24, 2026
Share this post to
🌐 Select your Language:

Current: മലയാളം

കളമശ്ശേരി: മെസ്സി തട്ടിപ്പ് കേസിൽ പ്രത്യേക അന്വേഷണ സംഘം റെയ്ഡിനിടെ ഓഫീസിൽ നിന്ന് പിടിച്ചെടുത്ത 6200 ഡോളർ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ആന്റോ അഗസ്റ്റിൻ കളമശ്ശേരി മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു.

എസ്‌ഐടി പിടിച്ചെടുത്ത 6200 ഡോളറിന്റെ പൂർണ്ണ കസ്റ്റോഡിയൻ താനാണെന്നും അതിൽ മറ്റാർക്കും അവകാശമില്ലെന്നും അത് തനിക്ക് തന്നെ തിരികെ നൽകണമെന്നുമാണ് കളമശ്ശേരി മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ അപേക്ഷയിൽ ആന്റോ അഗസ്റ്റിൻ ഉന്നയിച്ചിരിക്കുന്നത്.

ഈ തുക തിരികെ നൽകാൻ പോലീസ് തയ്യാറായിട്ടില്ല. വിദേശപണത്തിന്റെ ഉറവിടത്തെക്കുറിച്ച് വ്യക്തമായ അന്വേഷണം വേണമെന്നാണ് പോലീസിന്റെ നിലപാട്.

ഇതേക്കുറിച്ച് അന്വേഷിക്കാൻ ഇൻകം ടാക്സ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നീ ഏജൻസികൾക്ക് പോലീസ് വിവരങ്ങൾ കൈമാറിയിട്ടുണ്ട്.

ആന്റോ അഗസ്റ്റിൻ നൽകിയ അപേക്ഷ വരും ദിവസങ്ങളിൽ കളമശ്ശേരി മജിസ്ട്രേറ്റ് കോടതി പരിഗണിക്കും.

Get more updates from Pudukad News on Google