"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഷോർട്ട് ഫിലിം നിർമ്മാണത്തിൻ്റെ പേരിൽ തട്ടിപ്പ്: യുവാവിനെ ഭീഷണിപ്പെടുത്തി മർദ്ദിച്ച നടി വർഷിണി വെങ്കട്ട് അറസ്റ്റിൽ | Varshini Venkat Arrested

September 24, 2026
Share this post to
🌐 Select your Language:

Current: മലയാളം

Varshini Venkat Arrested

ചെന്നൈ: ഷോർട്ട്ഫിലിം നിർമ്മിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ തമിഴ് നടി വർഷിണി വെങ്കട്ടിനെ (28) ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. ഷോർട്ട് ഫിലിം നിർമ്മാണത്തിനായി തന്നെ സമീപിച്ച് അഞ്ച് ലക്ഷം രൂപ വാങ്ങിയ ശേഷം പ്രോജക്ട് ആരംഭിക്കാതിരുന്നതിനെ തുടർന്ന് പണം തിരികെ ചോദിച്ച യുവാവിനെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തുവെന്നാണ് കേസ്.(Varshini Venkat Arrested In Chennai For Cheating And Extortion)

ഓഗസ്റ്റിൽ ചെന്നൈ ഗിണ്ടിയിലെ നക്ഷത്ര ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയ ശേഷം വർഷിണിയും മൂന്ന് കൂട്ടാളികളും ചേർന്ന് 50,000 രൂപയും രണ്ട് മൊബൈൽ ഫോണുകളും ബലമായി പിടിച്ചെടുക്കുകയായിരുന്നു. തുടർന്ന്, ബാങ്ക് അക്കൗണ്ട് വഴി വീണ്ടും തുക കൈപ്പറ്റുകയും കൂടുതൽ പണം നൽകിയില്ലെങ്കിൽ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് യുവാവ് ഗിണ്ടി പോലീസിൽ പരാതി നൽകിയത്.

പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൈലാപ്പൂരിലെ വസതിയിൽ നിന്ന് വർഷിണിയെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ ഉൾപ്പെട്ട മറ്റ് മൂന്ന് പേർക്കായി പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

Story Summary

Tamil TV actress and reality show participant Varshini Venkat was arrested by the Guindy police in Chennai for allegedly extorting Rs 5.5 lakh from a trader after promising to produce a short film. Along with her accomplices, she threatened the victim, snatched his mobile phones, and extorted money, prompting police action.

Get more updates from Pudukad News on Google