സംസ്ഥാനത്ത് മരുന്ന് ക്ഷാമമില്ല: അസൂയക്കും കഷണ്ടിക്കും മാത്രമാണ് മരുന്നില്ലാത്തതെന്ന് മന്ത്രി കെ. മുരളീധരൻ
🌐 Select your Language:
Current: മലയാളം
Current: മലയാളം

തൃശൂർ: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ യാതൊരുവിധ മരുന്ന് ക്ഷാമവുമില്ലെന്ന് മന്ത്രി കെ. മുരളീധരൻ.
നിലവിൽ 657 ഇനം ജീവൻരക്ഷാ മരുന്നുകൾ സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും വ്യാജപ്രചാരണങ്ങൾ നടത്തി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ചിലരുടെ അസൂയക്കും കഷണ്ടിക്കും മാത്രമാണ് നിലവിൽ മരുന്നില്ലാത്തത്.
ബ്ലാക്ക് സ്റ്റോൺ ഏജന്റുമാരെ പ്പോലെയാണ് ചില ആളുകൾ ആരോഗ്യ മേഖലയ്ക്കെതിരെ കുപ്രചാരണ ങ്ങളുമായി ഇറങ്ങിത്തിരിച്ചി രിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
Get more updates from Pudukad News on Google




